To advertise here, Contact Us



രണ്‍ബീര്‍-ആലിയ വിവാഹം ജനുവരി 22-ന്? പക്ഷേ ഈ മുകേഷ് ആരാണ്?


1 min read
Read later
Print
Share

നേരത്തെ താരങ്ങളുടെ വ്യാജ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

വിരാട് കോലി-അനുഷ്‌ക ശര്‍മ്മ, പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ്, രണ്‍വീര്‍ സിംഗ്-ദീപിക പദുക്കോണ്‍ താരജോഡികളുടെ കൂടിച്ചേരലിന് ശേഷം ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന വിവാഹമാണ് രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ട് പ്രണയ ജോഡികളുടേത്.

To advertise here, Contact Us

ഇരുവരും പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും പരോക്ഷമായി പ്രണയ വാര്‍ത്ത പലവട്ടം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ആ വിവാഹം എന്നാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഇതിനിടയിലാണ് രണ്‍ബീര്‍-ആലിയ താരജോഡികളുടെ ഒരു വിവാഹക്ഷണക്കത്താണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ആദ്യം കത്ത് കണ്ട് സന്തോഷിക്കുകയും അമ്പരക്കുകയും ചെയ്തെങ്കിലും സൂക്ഷിച്ചു നോക്കിയപ്പോഴാണ് സംഗതി വ്യാജമാണെന്ന് പിടികിട്ടിയത്.

കത്ത് പ്രകാരം 2020 ജനുവരി 22-ന് താരങ്ങള്‍ ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ച് വിവാഹിതരാകുമെന്നാണ് വിവരം. എന്നാല്‍ ക്ഷണക്കത്ത് അച്ചടിച്ച വിദ്വാന് പിണഞ്ഞ അബദ്ധങ്ങളാണ് സംഗതി വ്യാജമാണെന്ന് ആരാധകര്‍ക്ക് മനസിലാക്കി കൊടുത്തത്.

കത്തില്‍ ആലിയയുടെ പേരില്‍ തന്നെ അക്ഷരത്തെറ്റ് ഉണ്ട്. ഇത് മാത്രമല്ല ആലിയയുടെ മാതാപിതാക്കളുടെ പേരുകളായി നല്‍കിയിരിക്കുന്നത് സോണി എന്നും മുകേഷ് ഭട്ട് എന്നുമാണ്..സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും സോണി രസ്ദാന്റെയും മകളാണ് ആലിയ.. മുകേഷ് ഭട്ട് ആലിയയുടെ അമ്മാവനാണ്. ..ഇതോടെ കാര്‍ഡ് ഉണ്ടാക്കിയ വ്യക്തിക്കുള്ള ട്രോളുകളാണ് ട്വിറ്റര്‍ നിറയെ..

നേരത്തെ താരങ്ങളുടെ വ്യാജ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Content Highlights : Alia Bhatt Ranbir Kapoor's Fake Wedding Card Ranbir Alia Wedding

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us