To advertise here, Contact Us



സബ്‌സിഡി നിരക്കിലുള്ള എല്‍പിജി വിതരണത്തിന് റിലയന്‍സിനും അനുമതി നല്‍കിയേക്കും


1 min read
Read later
Print
Share

ലോകത്തിലെതന്നെ ഏറ്റവും വലിയ റിഫൈനറിയായ ജാംനഗറിലെ റിലയന്‍സിന്റെ പ്ലാന്റില്‍ വന്‍തോതിലാണ് പാചക വാതകം ഉത്പാദിപ്പിക്കുന്നത്.

ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കിലുള്ള പാചകവാതക വിതരണത്തിന് സ്വകാര്യ കമ്പനികളേയും അനുവദിച്ചേക്കും.

To advertise here, Contact Us

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെയുള്ള സ്വകാര്യ കമ്പനികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണിത്. നിലവില്‍ പൊതുമേഖല കമ്പനികളാണ് സബ്‌സിഡി നിരക്കിലുള്ള പാചക വതക വിതരണം നടത്തുന്നത്.

ലോകത്തിലെതന്നെ ഏറ്റവും വലിയ റിഫൈനറിയായ ജാംനഗറിലെ റിലയന്‍സിന്റെ പ്ലാന്റില്‍ വന്‍തോതിലാണ് പാചക വാതകം ഉത്പാദിപ്പിക്കുന്നത്.

ഇവരുടെ നേതൃത്വത്തില്‍ സബ്‌സിഡി സിലിണ്ടര്‍ വിതരണത്തിന് സര്‍ക്കാരില്‍ വന്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു.

നിലവില്‍ പൊതുമേഖല കമ്പനികള്‍ വിപണി വിലയ്ക്ക് സബ്‌സിഡിയില്ലാതെയാണ് എല്‍പിജി സിലിണ്ടറുകള്‍ വീടുകളിലെത്തിക്കുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡി സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്.

സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ജൂലായ് അവസാനത്തോടെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.

സാമ്പത്തിക വിദഗ്ധന്‍ കിരിത് പരീഖ്, മുന്‍ പെട്രോളിയം സെക്രട്ടറി ജിസി ചതുര്‍വേദി, ഇന്ത്യന്‍ ഓയിലിന്റെ മുന്‍ ചെയര്‍മാന്‍ എംഎ പത്താന്‍, ഐഐഎം അഹമ്മദാബാദ് ഡയറക്ടര്‍ ഇറോള്‍ ഡി സൂസ, പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളത്.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എല്‍പിജി ഉപഭോക്താവാണ് ഇന്ത്യ. 24.9 ദശലക്ഷം ടണ്‍ എല്‍പിജിയാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഉപയോഗിച്ചത്. ഇതില്‍ പകുതിയും ഇറക്കുമതി ചെയ്തതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഹോര്‍ലിക്‌സ് ബ്രാന്‍ഡ് വില്‍ക്കുന്നു

Mar 28, 2018


bitcoin

1 min

നിരോധനമില്ല, നിയന്ത്രണംതന്നെ: ക്രിപ്‌റ്റോ ആസ്തികള്‍ക്ക് കൂടിയ നികുതി| Analysis

Feb 1, 2022


mathrubhumi

1 min

പത്തുവർഷത്തിനിടെ മുംബൈ വിട്ടത് ഒമ്പതുലക്ഷംപേർ

Aug 15, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us