To advertise here, Contact Us



മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


1 min read
Read later
Print
Share

തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് യൂണിവേഴ്‌സല്‍ ആസ്​പത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കും.

അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ യൂണിവേഴ്‌സല്‍ ആസ്​പത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് യൂണിവേഴ്‌സല്‍ ആസ്​പത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കും.

ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഷാനവാസിന്റെ നേതൃത്വത്തില്‍ ഡോ. ഷഫീഖ്, ഡോ. രശ്മി തെരേസ, ഡോ. സോണിയ മാത്യു, ഡോ. സതീഷ് എന്നിവരാണ് ക്യാമ്പിനും ബോധവത്കരണ പരിപാടികള്‍ക്കും നേതൃത്വം നല്‍കിയത്. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകളുടെ ഇടയില്‍ ആരോഗ്യബോധം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് യൂണിവേഴ്‌സല്‍ ആസ്​പത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട് പറഞ്ഞു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാഹാജി, ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി, വൈസ് പ്രസിഡന്റ് കരപ്പാത്ത് ഉസ്മാന്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

Feb 10, 2016


mathrubhumi

1 min

ജബല്‍ അലി മറൈന്‍ സാങ്ച്വറി ശുചീകരിച്ചു

Oct 31, 2016

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us