ഒക്ടോബര്‍ 25,26 തിയ്യതികളിലായി ഇന്ത്യന്‍ സ്കൂള്‍ സലാലയില്‍ വെച്ചു നടന്ന സി.ബി.എസ്.ഇ ഒമാന്‍ ക്ലസ്റ്റര്‍ ഫുട്ബോള്‍ മത്സരത്തില്‍ അണ്ടര്‍ 19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇന്ത്യന്‍ സ്കൂള്‍ മുലദ ചാമ്പ്യന്മാരായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ സ്കൂള്‍ മസ്കത്തിനെയും, സെമി ഫൈനലില്‍ ഇന്ത്യന്‍ സ്കൂള്‍ അല്‍ വാദി അല്‍ കബീറിനെയും നേരിട്ടുകൊണ്ടാണ് ഇന്ത്യന്‍ സ്കൂള്‍ മുലദ ഫൈനലില്‍ പ്രവേശിച്ചത്.
ഫൈനലില്‍ ഇന്ത്യന്‍ സ്കൂള്‍ ദാര്സൈറ്റിനെ നേരിട്ടുകൊണ്ടാണ് ഇന്ത്യന്‍ സ്കൂള്‍ മുലദ ചാമ്പ്യന്മാരായത്. നവംബര്‍ 10,11,12 തിയ്യതികളിലായി ഹരിയാനയിലെ വിശ്വാസ് നേവ് ഷാര്‍ദ പബ്ലിക്ക് സ്കൂളില്‍ വെച്ചു നടക്കുന്ന സി.ബി.എസ്.ഇ നാഷണല്‍ ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യന്‍ സ്കൂള്‍ മുലദയിലെ ഫുട്ബോള്‍ ടീം അംഗങ്ങള്‍ യോഗ്യത നേടി. സ്കൂളിലെ കായികാധ്യാപകനായ കോച്ച് പ്രവീണ്‍ സി.കെയുടെ പരിശീലനത്തില്‍ സ്കൂള്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ മിയാന്‍ ഫര്‍സീന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കൈവരിച്ചത്.
മികച്ച ഗോള്‍ കീപ്പറായി സ്കൂള്‍ ഫുട്ബോള്‍ ടീമിലെ സുധീഷ് തെരഞ്ഞെടുക്കപ്പെട്ടു. സ്കൂള്‍ ഫുട്ബോള്‍ ടീമിന് മികച്ച വിജയം കൈവരിക്കുന്നതിന് കായിക പരിശീലനം നല്കിയ കോച്ച് പ്രവീണ്‍ സി.കെയെയും കായികാധ്യാപകനായ രജീഷ് അപ്പുക്കുട്ടനെയും സ്കൂള്‍മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസ്സന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഷരീഫ് മറ്റ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു.
Content Highlights: CBSE Oman Cluster football championship