To advertise here, Contact Us



തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി പണം കൊണ്ടുപോവുന്നോയെന്ന് സംശയം- കെ.സി വേണുഗോപാല്‍


2 min read
Read later
Print
Share

രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പിനെ പണക്കൊഴുപ്പിന്റെ തിരഞ്ഞെടുപ്പാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുമ്പോള്‍ പ്രധാനമന്ത്രിയും മന്ത്രിമാരും പണം കൊണ്ടുപോകുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എ.ഐ.സി.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ ഇറക്കിയ പെട്ടിയില്‍ എന്താണെന്ന് വ്യക്തമാക്കണം. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

To advertise here, Contact Us

കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്ടി ഇറക്കി അത് വേഗത്തില്‍ മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവയാണ് പുറത്തുവിട്ടത്. തുടര്‍ന്ന് ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കെ.സി വേണുഗോപാല്‍.

രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പിനെ പണക്കൊഴുപ്പിന്റെ തിരഞ്ഞെടുപ്പാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പോടനുബന്ധിച്ച് രാജ്യം മുഴുവന്‍ റെയ്ഡ് നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പായാല്‍ എല്ലാവരും സമന്‍മാരാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ മാത്രം പരിശോധിക്കാന്‍ തയ്യാറാവുന്നില്ല. പ്രധാനമന്ത്രിയും മന്ത്രിമാരും തന്നെയാണ് പണം കൊണ്ടുക്കൊടുക്കുന്നത് എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

പരിശോധിച്ചാല്‍ പിടിക്കപ്പെടുന്ന എന്തോ സാധനം പെട്ടിയില്‍ ഉണ്ട് എന്നുതന്നെയാണ് ഇതിന്റെ അര്‍ഥം. കര്‍ണാടക മുഖ്യമന്ത്രിയുടേയും ഒറീസ മുഖ്യമന്ത്രിയുടേയുമെല്ലാം ഹെലികോപ്റ്റര്‍ പരിശോധിച്ചിട്ടുണ്ട്. പക്ഷെ മോദിക്ക് മാത്രം ഇത് ബാധകമല്ലേയെന്നും വേണുഗോപാല്‍ ചോദിച്ചു. ആദായ നികുതി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടാനാണ് ശ്രമം. ഇത് ഏതെങ്കിലും കാലത്ത് നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

നഗ്നമായ തിരഞ്ഞെടുപ്പ് അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പ് വേളയിലും ഇതു കണ്ടതാണ്. അതുകൊണ്ട് സംഭവത്തെ തമാശ രൂപത്തില്‍ കാണരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും കെ.സി വേണോഗാപാല്‍ പറഞ്ഞു.

Content Highlights: KC Venu Gopal, lok sabha election 2019, congress, modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us