To advertise here, Contact Us



തിരഞ്ഞെടുപ്പ് യോഗത്തിനിടെ ബിരിയാണിക്ക് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി


1 min read
Read later
Print
Share

യോഗം പിരിഞ്ഞ് ബിരിയാണി വിളമ്പിത്തുടങ്ങിയപ്പോള്‍ തര്‍ക്കം ഉടലെടുത്തു.

മുസാഫര്‍നഗര്‍: തിരഞ്ഞെടുപ്പ് യോഗത്തില്‍ ബിരിയാണി വിളമ്പുന്നതിനെ ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.

To advertise here, Contact Us

ബി.എസ്.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എം.എല്‍.എ. മൗലാന ജമീലിന്റെ വസതിയിലാണ് തിരഞ്ഞെടുപ്പ് യോഗം സംഘടിപ്പിച്ചിരുന്നത്. യോഗത്തിനുശേഷം ഉച്ചഭക്ഷണമായി ബിരിയാണിയും തയ്യാറാക്കിയിരുന്നു. യോഗം പിരിഞ്ഞ് ബിരിയാണി വിളമ്പിത്തുടങ്ങിയപ്പോള്‍ തര്‍ക്കം ഉടലെടുത്തു. ആദ്യം വിളമ്പാന്‍ ആവശ്യപ്പെട്ട് ചിലര്‍ ബഹളംവെച്ചതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ലാത്തിവീശിയാണ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചത്. സംഭവത്തില്‍ മൗലാന ജമീല്‍ ഉള്‍പ്പെടെ 34 പേര്‍ക്കെതിരേ കേസെടുത്തതായും ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. അനുമതിയില്ലാതെ പൊതുയോഗം നടത്തിയതിനും സംഘര്‍ഷമുണ്ടാക്കിയതിനുമാണ് പോലീസ് കേസെടുത്തത്.

Content Highlights: congress workers fought over biriyani in uttar pradesh

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us