To advertise here, Contact Us



നാലാംഘട്ട വോട്ടെടുപ്പ്: പശ്ചിമബംഗാളില്‍ കള്ളവോട്ടും ബൂത്ത് പിടിത്തവും; പോലീസ് ലാത്തി വീശി


1 min read
Read later
Print
Share

ബരാബാനിയിലെ പോളിങ് ബൂത്തിലെത്തി ബാബുല്‍ സുപ്രിയോയുടെ വാഹനത്തിനു നേരെ ഒരു സംഘം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു.

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ തിങ്കളാഴ്ച പശ്ചിമബംഗാളില്‍ വ്യാപകമായ ബൂത്ത് പിടിത്തവും കള്ളവോട്ടുമെന്ന് റിപ്പോര്‍ട്ട്. അസനോളില്‍ വോട്ടെടുപ്പ് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയുടെ വാഹനം തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.

To advertise here, Contact Us

ബരാബാനിയിലെ പോളിങ് ബൂത്തിലെത്തി ബാബുല്‍ സുപ്രിയോയുടെ വാഹനത്തിനു നേരെ ഒരു സംഘം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. 180 നമ്പര്‍ ബൂത്തിലെ ബിജെപി ഏജന്റിനെ ബൂത്തിലിരിക്കാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിയോയും പോളിങ് ഓഫീസറും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഒരു പോളിങ് ബൂത്തിലും തങ്ങളുടെ ഏജന്റുമാരെ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബെഹ്‌റാംപുരിലെ 157-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായും ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പോളിങ് ഏജന്റിനെ ബൂത്തിലിരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. അസനോളില്‍ വോട്ടര്‍മാരെ തടഞ്ഞതിനെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പോലീസ് ലാത്തിചാര്‍ജ് നടന്നു. ഇവിടെ ധ്രുതകര്‍മ സേനയും കേന്ദ്രസേനയും സ്ഥലത്തെത്തി സംഘം ചേര്‍ന്ന പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.

Content Highlights: Lok Sabha Election 2019, violence on poll, West Bengal

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us