To advertise here, Contact Us



മദ്രാസ് ഐ.ഐ.ടി കാമ്പസ് പ്ലേസ്‌മെന്റില്‍ 831 പേര്‍ക്ക് ജോലിവാഗ്ദാനം


1 min read
Read later
Print
Share

34 പേര്‍ക്ക് വിദേശ ജോലി വാഗ്ദാനം

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഈ വര്‍ഷത്തെ ആദ്യഘട്ട കാമ്പസ് പ്ലേസ്മെന്റ് പൂര്‍ത്തിയായപ്പോള്‍ 831 വിദ്യാര്‍ഥികള്‍ക്ക് ജോലിവാഗ്ദാനം. 167 പേര്‍ക്ക് പ്രീ പ്ലേസ്‌മെന്റ് ഓഫറും (പി.പി.ഒ.) ലഭിച്ചു.

To advertise here, Contact Us

പി.പി.ഒ. ലഭിച്ചവര്‍ക്ക് കമ്പനികളില്‍ പരിശീലനത്തിന് ചേരാം. ഇക്കാലയളവില്‍ മികവ് പ്രകടിപ്പിച്ചാല്‍ സ്ഥിരം നിയമനം ലഭിക്കും. ഐ.ടി. കമ്പനിയായ മൈക്രോണ്‍ ടെക്നോളജീസ് ഇന്ത്യ ഓപ്പറേഷന്‍സ് സിങ്കപ്പൂരിലേക്ക് 17 പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തു. ഇവര്‍ അടക്കം 34 പേര്‍ക്കാണ് വിദേശ ജോലി വാഗ്ദാനം ലഭിച്ചത്.

പി.പി.ഒ. ഉള്‍പ്പെടെ വാഗ്ദാനം ലഭിച്ച 998 പേരില്‍ 848 പേര്‍ നിയമനത്തിന് സന്നദ്ധത അറിയിച്ചു. മൈക്രോസോഫ്റ്റ്, ഇന്റല്‍, ടി.സി.എസ്., സിറ്റി ബാങ്ക്, ഫ്‌ളിപ്പ്കാര്‍ട്ട്, ആക്സിസ് ബാങ്ക്, മാസ്റ്റര്‍ കാര്‍ഡ്, സാംസങ്, അമേരിക്കന്‍ എക്‌സ്പ്രസ് അടക്കം 184 കമ്പനികളാണ് പങ്കെടുത്തത്. മൈക്രോണ്‍ ടെക്‌നോളജീസ് 31 പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തു.

ഇന്റലില്‍ നിന്ന് 20, മൈക്രോസോഫ്റ്റില്‍ 19, ടി.സി.എസ്.-16 പേര്‍ക്കും ജോലിവാഗ്ദാനം ലഭിച്ചു. ബൈജൂസ് ആപ്പ്് 10 പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തു.

Content HIghlights: Madras IIT Campus Placement; 167 students got pre-placement order

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us