To advertise here, Contact Us



എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും ബി.എഡ് ചെയ്യാം


1 min read
Read later
Print
Share

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ബി.ടെക്. കഴിഞ്ഞ് കേരളത്തില്‍ ബി.എഡിന് പ്രവേശനം കിട്ടുമോ? എങ്കില്‍ നടപടിക്രമം എന്താണ്? -അന്‍ഖിത, ആലപ്പുഴ

To advertise here, Contact Us

കോഴിക്കോട് സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് ബിരുദധാരികളെ വ്യവസ്ഥകള്‍ക്കു വിധേയമായി ബി.എഡ്. പ്രവേശനത്തിന് പരിഗണിക്കുന്നുണ്ട്. കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്. ബിരുദം നേടിയവര്‍ക്ക് മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ സയന്‍സസ് എന്നീ ബി.എഡ്. പ്രോഗാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പ്രക്രിയയ്ക്കുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോള്‍, ബി.എസ്‌സി. സ്ട്രീംകാരെ റാങ്ക് ചെയ്തശേഷമേ ബി.ഇ./ബി.ടെക്. ബിരുദധാരികളെ റാങ്ക് ചെയ്യുകയുള്ളൂ.

റാങ്കിങ്ങിനായി ബി.ഇ./ബി.ടെക്. മൊത്തം മാര്‍ക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ. ഒരു തരത്തിലുള്ള വെയ്‌റ്റേജും കിട്ടില്ല. സര്‍വകലാശാലയാണ് ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. വിശദവിവരങ്ങള്‍ പോസ്പക്ടസില്‍ ലഭിക്കും.

കേരള, മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകള്‍ ബി.ഇ./ബി.ടെക്. യോഗ്യതയുള്ളവരെ ബി.എഡ്. പ്രവേശനത്തിന് പരിഗണിക്കുന്നില്ല. കേരളത്തിനു പുറത്ത് പഠിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ കീഴിലുള്ള റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ (ആര്‍.ഐ.ഇ.), മൈസൂരു കാമ്പസില്‍ നടത്തുന്ന ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് എന്‍ജിനിയറിങ് ബിരുദധാരികളെ പരിഗണിക്കുന്നുണ്ട്. 50 ശതമാനം മാര്‍ക്ക് വേണം. വിവരങ്ങള്‍ക്ക്: http://cee.ncert.gov.in/

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: BEd Admission Criteria for Engineering Graduates

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us