To advertise here, Contact Us



കാണാതായെന്ന് പറഞ്ഞ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് സക്കീന; ആറുവര്‍ഷത്തിനുശേഷം ചുരുളഴിഞ്ഞു


1 min read
Read later
Print
Share

മുഹമ്മദ്കുഞ്ഞിയുടെ ഭാര്യയും മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിനിയുമായ കെ.പി.സക്കീന (35), എന്‍.എ.ഉമ്മര്‍ (41), സക്കീനയുടെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ എന്നിവര്‍ അറസ്റ്റില്‍

കാസര്‍കോട്: ആറരവര്‍ഷം മുന്‍പ് കാണാതായ ആളെ കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. സംഭവത്തില്‍ ഇയാളുടെ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. അടുക്കത്തുബയല്‍ സ്വദേശി മുഹമ്മദ്കുഞ്ഞിയാണ് (36) കൊല്ലപ്പെട്ടത്. മുഹമ്മദ്കുഞ്ഞിയുടെ ഭാര്യയും മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിനിയുമായ കെ.പി.സക്കീന (35), എന്‍.എ.ഉമ്മര്‍ (41), സക്കീനയുടെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ എന്നിവരാണ് അറസ്റ്റിലായത്.

To advertise here, Contact Us

മുഹമ്മദ്കുഞ്ഞിയെ 2012 ഓഗസ്റ്റില്‍ കാണാതായതായി കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് പരാതികിട്ടിയത്. ഇദ്ദേഹത്തിന്റെ ബന്ധു മുഹമ്മദ് ശാഫിയാണ് പരാതിനല്‍കിയത്. മുന്‍പ് മാനസികാസ്വാസ്ഥ്യത്തിനു മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സതേടിയിരുന്ന മുഹമ്മദ്കുഞ്ഞി കാണാതാവുന്ന സമയത്ത് കുടുംബസമേതം ബേവിഞ്ച സ്റ്റാര്‍ നഗറിലെ വാടകവീട്ടിലായിരുന്നു താമസം. എന്നാല്‍, കാണാതായി എന്ന പരാതി ലഭിക്കുന്നതിന് അഞ്ചുമാസം മുന്‍പ് ഇയാള്‍ കൊല്ലപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.

രണ്ടാം പ്രതി എന്‍.എ.ഉമ്മറിന്റെ പ്രേരണയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പോലീസ് പറഞ്ഞു. കൊലപാതകത്തിനുള്ള കാരണം ഒന്നാം പ്രതിയും രണ്ടാം പ്രതിയും തമ്മിലുള്ള വഴിവിട്ട ബന്ധമോ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമോ ആവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. ജെയ്സണ്‍ കെ.എബ്രഹാം, ടി.പി.ശിവദാസ്, ഷേഖ് അബ്ദുള്‍ റസാഖ്, പി.വി.ശശികുമാര്‍, പി.പി.പ്രസീത, സി.പി.പ്രശാന്ത് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
number 18 pocso case

1 min

പോക്‌സോ കേസ്: റോയി വയലാട്ട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍; ജാമ്യഹര്‍ജി മാറ്റിവെച്ചു

Feb 16, 2022


Number 18

1 min

ലഹരിക്കടത്തുകാരിയാക്കുമെന്ന് ഭീഷണി, കുടുംബം തകർക്കാന്‍ ശ്രമിക്കുന്നു; അഞ്ജലിക്കെതിരേ പരാതിക്കാരി

Feb 15, 2022


anjali reemadev

2 min

വീണ്ടും അഞ്ജലിയുടെ വീഡിയോ; റോയി വയലാട്ടിനെ 5 വര്‍ഷമായി അറിയാം, കൊച്ചിയില്‍ പോയിട്ട് രണ്ട് വര്‍ഷമായി

Feb 15, 2022


Anjali

2 min

'പബ്ബില്‍ സെലിബ്രിറ്റികള്‍ അടക്കം ഉണ്ടായിരുന്നു; പീഡനം നടന്നിട്ടില്ല'; ന്യായീകരിച്ച് വീണ്ടും അഞ്ജലി

Feb 15, 2022

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us