To advertise here, Contact Us



അനീഷിന്റെ ആത്മഹത്യ അന്വേഷിക്കാന്‍ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം


1 min read
Read later
Print
Share

നേരത്തെ മനുഷ്യാവകാശ കമ്മിഷനുവേണ്ടി ഈ കേസ് അന്വേഷിച്ചിരുന്നത് എസ്. ശ്രീജിത്തായിരുന്നു.

കോഴിക്കോട്: സ്‌കൂള്‍ മാനേജ്മെന്റ് കള്ളക്കേസില്‍ കുടുക്കി പിരിച്ചുവിട്ട അധ്യാപകന്‍ ആത്മഹത്യചെയ്ത കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഐ.ജി.യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം. മലപ്പുറം മൂന്നിയൂര്‍ ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന കെ.കെ. അനീഷ് മൂന്നുവര്‍ഷം മുമ്പ് ആത്മഹത്യചെയ്ത കേസിലാണ് പുതിയ വഴിത്തിരിവ്.

To advertise here, Contact Us

പ്രതീകാത്മക ചിത്രം

കേസന്വേഷണവും പ്രതികളെ പിടികൂടലും അലസമായി നീളുന്നുവെന്ന പരാതി ശക്തിപ്പെടുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ ഇതിനായി നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡിവൈ.എസ്.പി. ജോസി ചെറിയാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. നേരത്തെ മനുഷ്യാവകാശ കമ്മിഷനുവേണ്ടി ഈ കേസ് അന്വേഷിച്ചിരുന്നത് എസ്. ശ്രീജിത്തായിരുന്നു. ഇതില്‍ അദ്ദേഹം കാണിച്ച മികവില്‍ തൃപ്തരായ അനീഷിന്റെ കുടുംബാംഗങ്ങള്‍ ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാവണം അന്വേഷണമെന്ന ആഗ്രഹം സര്‍ക്കാര്‍ മുമ്പാകെ അറിയിച്ചിരുന്നു.

2014 സെപ്റ്റംബര്‍ രണ്ടിനാണ് മലമ്പുഴയിലെ ലോഡ്ജ് മുറിയില്‍ അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ മാനേജര്‍ വി.പി. സൈതലവി ഉള്‍പ്പെടെ ഒമ്പതുപേരെ പ്രതി ചേര്‍ത്ത് മലമ്പുഴ പോലീസ് ആദ്യം കേസന്വേഷിച്ചു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. അനീഷ് ആത്മഹത്യചെയ്ത കേസിനുപുറമേ, ഇതുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് നല്ലളം പോലീസ് രജിസ്റ്റര്‍ചെയ്ത കേസും വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി പോലീസ് രജിസ്റ്റര്‍ചെയ്ത കേസിന്റെ തുടരന്വേഷണവും പ്രത്യേക അന്വേഷണസംഘം പരിശോധിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

നൗഷാദ് വധം; അറസ്റ്റ് കൊലയുടെ നാല്‍പ്പതാം നാളില്‍

Sep 9, 2019


mathrubhumi

1 min

അധ്യാപികയുടെ കൊലപാതകം: കാമുകന്‍ കാണാനെത്തിയ ദേഷ്യത്തില്‍ ചിരവകൊണ്ട് തലയ്ക്കടിച്ചെന്ന് ഭര്‍ത്താവ്

Oct 12, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us