To advertise here, Contact Us



റോഡിലെ വൈദ്യുതിത്തൂണില്‍ വിദ്യാര്‍ഥിയെ കെട്ടിയിട്ട് പിറന്നാളാഘോഷം; പോലീസ് കേസെടുത്തു


1 min read
Read later
Print
Share

തൊടുപുഴ: സഹപാഠിയെ കെട്ടിയിട്ട് വിദ്യാര്‍ഥികളുടെ പിറന്നാളാഘോഷം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോള്‍ പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും ഓഫീസ് ഇടപെട്ടു. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിന് തൊടുപുഴ പോലീസ് സ്വമേധയാ കേസുമെടുത്തു. തൊടുപുഴക്കടുത്തുള്ള സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികള്‍ സഹപാഠിക്ക് നല്‍കിയ 'പിറന്നാള്‍ സമ്മാന'ത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്.

To advertise here, Contact Us

പ്രതീകാത്മക ചിത്രം

കോളേജിന് പുറത്തുള്ള റോഡിലെ വൈദ്യുതിത്തൂണില്‍ ഒരു വിദ്യാര്‍ഥിയെ കെട്ടിയിട്ട്, ഇരുപതോളം പേരാണ് പിറന്നാളാഘോഷം നടത്തിയത്. 3.19 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചാണകവെള്ളവും മുട്ടയും വര്‍ണപ്പൊടികളുമുള്‍പ്പെടെ സഹപാഠിയുടെ മുഖത്തടക്കം ബലമായി തളിക്കുന്ന രംഗങ്ങളാണുണ്ടായിരുന്നത്. വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍തന്നെയുള്ള ഒരാളെടുത്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ റാഗിങ് എന്ന പേരില്‍ പ്രചരിച്ചു. വിദ്യാര്‍ഥികളുടെ പ്രവര്‍ത്തികള്‍ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെ മുഖ്യമന്ത്രിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും ഓഫീസും വിവിധ സംഘടനകളും ഇടപെട്ടു. തൊടുപുഴ എസ്.ഐ. വി.സി.വിഷ്ണുകുമാര്‍ കോളേജിലെത്തി അന്വേഷണം നടത്തി. കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് കോളജധികൃതര്‍ പറഞ്ഞത്.

പോലീസ് വിദ്യാര്‍ഥിയെ വിളിച്ചപ്പോള്‍ ഫോണെടുത്തെങ്കിലും പോലീസാണെന്നറിഞ്ഞപ്പോള്‍ കട്ട് ചെയ്തു. പിന്നീട് വിളിച്ചപ്പോഴേക്കും വിദ്യാര്‍ഥി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ പോലീസ് സ്വമേധയാ കേസെടുത്തു. എന്നാല്‍ തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും തന്റെ അറിവോടെയാണ് പിറന്നാള്‍ ആഘോഷിച്ചതെന്നും വിദ്യാര്‍ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്യാര്‍ഥിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എസ്.ഐ. അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
number 18 pocso case

1 min

പോക്‌സോ കേസ്: റോയി വയലാട്ട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍; ജാമ്യഹര്‍ജി മാറ്റിവെച്ചു

Feb 16, 2022


Number 18

1 min

ലഹരിക്കടത്തുകാരിയാക്കുമെന്ന് ഭീഷണി, കുടുംബം തകർക്കാന്‍ ശ്രമിക്കുന്നു; അഞ്ജലിക്കെതിരേ പരാതിക്കാരി

Feb 15, 2022


anjali reemadev

2 min

വീണ്ടും അഞ്ജലിയുടെ വീഡിയോ; റോയി വയലാട്ടിനെ 5 വര്‍ഷമായി അറിയാം, കൊച്ചിയില്‍ പോയിട്ട് രണ്ട് വര്‍ഷമായി

Feb 15, 2022


Anjali

2 min

'പബ്ബില്‍ സെലിബ്രിറ്റികള്‍ അടക്കം ഉണ്ടായിരുന്നു; പീഡനം നടന്നിട്ടില്ല'; ന്യായീകരിച്ച് വീണ്ടും അഞ്ജലി

Feb 15, 2022

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us