To advertise here, Contact Us



'ഓപ്പറേഷന്‍ റോമിയോ'; ഇരുട്ടിവെളുത്തപ്പോഴേക്കും 125 പൂവാലന്‍മാര്‍ അകത്ത്


1 min read
Read later
Print
Share

ഞായറാഴ്ച്ച രാത്രി 8 മണിക്ക് ആരംഭിച്ച നടപടി തിങ്കളാഴ്ച്ച പുലര്‍ച്ചെ 3 മണിവരെ നീണ്ടുനിന്നു

ഗുരുഗ്രാം: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 125 പേരെ ഗുരുഗ്രാം പോലീസ് പിടികൂടി. ഓപ്പറേഷന്‍ റോമിയോ എന്ന പേരിട്ട റെയ്ഡിനൊടുവിലാണ് യുവാക്കള്‍ പിടിയിലായത്. ഞായറാഴ്ച്ച രാത്രി ഗുരുഗ്രാമിലെ സൈബര്‍ ഹബ് സെക്ടറിലെ എം.ജി റോഡില്‍ വെച്ചായിരുന്നു റെയ്ഡ്.

To advertise here, Contact Us

പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍,ഗുണ്ടായിസം തുടങ്ങി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് അറസ്റ്റിലായത്. ഇതില്‍ 11 പേര്‍ എക്‌സൈസ് നിയമ പ്രകാരമാണ് അറസ്റ്റിലായത്.

രാത്രിയില്‍ റെയ്ഡ് നടത്തിയ പ്രദേശത്ത് സ്ഥിരമായി യുവാക്കള്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഇവരുടെ ശല്യം സഹിക്കാന്‍ കഴിയില്ലെന്നും ചൂണ്ടികാട്ടി പോലീസില്‍ പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഒപ്പറേഷന്‍ റോമിയോ നടപ്പിലാക്കിയതും യുവാക്കള്‍ അറസ്റ്റിലായതും.

ഞായറാഴ്ച്ച രാത്രി 8 മണിക്ക് ആരംഭിച്ച പോലീസ് നടപടി തിങ്കളാഴ്ച്ച പുലര്‍ച്ചെ 3 മണിവരെ നീണ്ടുനിന്നു. ഏകദേശം 100 പോലീസുകാര്‍ റെയ്ഡിന്റെ ഭാഗമായി. പോലീസിലെ ദുര്‍ഗ ശക്തി സ്‌ക്വാഡും റാപ്പിഡ് ആക്ഷന്‍ സേനയും റെയ്ഡിന്റെ ഭാഗമായി.

എം.ജി റോഡില്‍ റെയ്ഡ് നടന്ന പ്രദേശത്ത് മാത്ര 130 നിശാക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി റെസ്റ്റോറന്റുകളും ബാറുകളും ഉള്ള ഈ പ്രദേശം യുവാക്കളുടെ ഇഷ്ടപ്പെട്ട ഇടമാണ്. വാരാന്ത്യങ്ങളില്‍ ഇവിടെ കൂട്ടത്തോടെ യുവാക്കളെത്തുന്നതും പതിവാണ്.

നിയമവാഴ്ച്ച ഉറപ്പുവരുത്താനും സ്ത്രീകള്‍ക്ക് സ്വതന്ത്ര്യമായി സുരക്ഷയോടെ സഞ്ചരിക്കാനും സാഹചര്യമൊരുക്കാനാണ് ഓപ്പറേഷന്‍ റോമിയോ നടപ്പിലാക്കിയതെന്ന് എസിപി ഉഷ കുണ്ടു വ്യക്തമാക്കി.

Content Highlight: police arrest 121 persons under 'Operation Romeo

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
number 18 pocso case

1 min

പോക്‌സോ കേസ്: റോയി വയലാട്ട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍; ജാമ്യഹര്‍ജി മാറ്റിവെച്ചു

Feb 16, 2022


Number 18

1 min

ലഹരിക്കടത്തുകാരിയാക്കുമെന്ന് ഭീഷണി, കുടുംബം തകർക്കാന്‍ ശ്രമിക്കുന്നു; അഞ്ജലിക്കെതിരേ പരാതിക്കാരി

Feb 15, 2022


anjali reemadev

2 min

വീണ്ടും അഞ്ജലിയുടെ വീഡിയോ; റോയി വയലാട്ടിനെ 5 വര്‍ഷമായി അറിയാം, കൊച്ചിയില്‍ പോയിട്ട് രണ്ട് വര്‍ഷമായി

Feb 15, 2022


Anjali

2 min

'പബ്ബില്‍ സെലിബ്രിറ്റികള്‍ അടക്കം ഉണ്ടായിരുന്നു; പീഡനം നടന്നിട്ടില്ല'; ന്യായീകരിച്ച് വീണ്ടും അഞ്ജലി

Feb 15, 2022

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us