To advertise here, Contact Us



അമിതമായി ഗുളിക കഴിച്ച നിഫ്റ്റ് വിദ്യാര്‍ഥിനി ആസ്പത്രിയില്‍; അധ്യാപകനെതിരെ പരാതി, ക്യാമ്പസില്‍ അക്രമം


1 min read
Read later
Print
Share

താമസസ്ഥലത്തുവെച്ച് ഗുളിക കഴിച്ച വിദ്യാര്‍ഥിനി വിവരം കൂട്ടുകാരിയെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ വിദ്യാര്‍ഥികളെത്തി ഇവരെ ആസ്പത്രിയിലെത്തിച്ചു.

തളിപ്പറമ്പ്: ധര്‍മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ (നിഫ്റ്റ്) വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്റെ മാനസിക പീഡനമെന്ന് പരാതി. പീഡനത്തില്‍ മനംനൊന്ത മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ അമിതമായി ഗുളിക കഴിച്ചനിലയില്‍ തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

To advertise here, Contact Us

താമസസ്ഥലത്തുവെച്ച് ഗുളിക കഴിച്ച വിദ്യാര്‍ഥിനി വിവരം കൂട്ടുകാരിയെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ വിദ്യാര്‍ഥികളെത്തി ഇവരെ ആസ്പത്രിയിലെത്തിച്ചു. അപകടനില തരണംചെയ്തതായി ഡോക്ടര്‍ പറഞ്ഞു. പോലീസ് വിദ്യാര്‍ഥിനിയില്‍നിന്ന് മൊഴിയെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെക്‌സ്‌റ്റൈല്‍ വിഷയം പഠിപ്പിക്കുന്ന അധ്യാപകനെതിരേയാണ് പരാതി. ഈ വിദ്യാര്‍ഥിനിയെ രണ്ടാഴ്ചയായി ക്ലാസില്‍ കയറ്റാറില്ല. ടെക്‌സ്‌റ്റൈല്‍ ക്ലാസിലെ 30 വിദ്യാര്‍ഥികളില്‍ 20 പേരെയും പുറത്താക്കിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ടെക്‌സ്‌റ്റൈല്‍ വിഷയത്തില്‍ വിദ്യാര്‍ഥികളെ കൂട്ടമായി തോല്‍പ്പിക്കാറുണ്ടെന്നും പറയുന്നു.

പരാതിപ്പെട്ടാല്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നതിനാല്‍ മറ്റു കേന്ദ്രങ്ങളില്‍ ആരും പരാതിപ്പെടാറില്ല. കോളേജില്‍ വിദ്യാര്‍ഥി സംഘടനയുമില്ല. അധ്യാപകന്റെ പെരുമാറ്റം പലരും രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അധ്യാപകനെ മാറ്റാതെ ഇനി ക്ലാസുകളിലേക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികളേറേയും.

നിഫ്റ്റിനുനേരേ അക്രമം

നിഫ്റ്റില്‍ ശനിയാഴ്ച വൈകുന്നേരം ഒരുസംഘം അക്രമം നടത്തി. പ്രകടനമായെത്തിയ ഇവര്‍ കാമ്പസില്‍ കയറി ഗ്ലാസുകളും പൂച്ചട്ടികളും മറ്റും അടിച്ചുതകര്‍ത്തു. കല്ലെറിഞ്ഞും ഇരുമ്പുദണ്ഡുമുപയോഗിച്ചുമാണ് നാശനഷ്ടം വരുത്തിയതെന്ന് പോലീസ് പറഞ്ഞു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിദ്യാര്‍ഥിനി അമിതമായി ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് ആസ്പത്രിയിലായ സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകനെ കോളേജില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ അക്രമം നടത്തിയത്.

സംഭവത്തെത്തുടര്‍ന്ന് നിഫ്റ്റിന് പോലീസ് കാവലേര്‍പ്പെടുത്തി. അക്രമവുമായി ബന്ധപ്പെട്ട് 35-ഓളം ആളുകളുടെ പേരില്‍ കേസെടുത്തു. പ്രതികളെ കണ്ടെത്താന്‍ ക്യാമറാദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഡയറക്ടര്‍ ഇളങ്കോവന്റെ പരാതിയിലാണ് കേസ്.

അധ്യാപകനെതിരേ നടപടിയാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യും ജനാധിപത്യ മഹിളാ അസോസിയേഷനും മാര്‍ച്ച് നടത്തി. നിഫ്റ്റിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. കോളേജ് ഉപസമിതിയില്‍ സ്ഥലം എം.പി., എം.എല്‍.എ., നഗരസഭാ ചെയര്‍പേഴ്സണ്‍ എന്നിവരെ ഉള്‍പ്പെടുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
number 18 pocso case

1 min

പോക്‌സോ കേസ്: റോയി വയലാട്ട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍; ജാമ്യഹര്‍ജി മാറ്റിവെച്ചു

Feb 16, 2022


Number 18

1 min

ലഹരിക്കടത്തുകാരിയാക്കുമെന്ന് ഭീഷണി, കുടുംബം തകർക്കാന്‍ ശ്രമിക്കുന്നു; അഞ്ജലിക്കെതിരേ പരാതിക്കാരി

Feb 15, 2022


anjali reemadev

2 min

വീണ്ടും അഞ്ജലിയുടെ വീഡിയോ; റോയി വയലാട്ടിനെ 5 വര്‍ഷമായി അറിയാം, കൊച്ചിയില്‍ പോയിട്ട് രണ്ട് വര്‍ഷമായി

Feb 15, 2022


Anjali

2 min

'പബ്ബില്‍ സെലിബ്രിറ്റികള്‍ അടക്കം ഉണ്ടായിരുന്നു; പീഡനം നടന്നിട്ടില്ല'; ന്യായീകരിച്ച് വീണ്ടും അഞ്ജലി

Feb 15, 2022

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us