To advertise here, Contact Us



വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍


1 min read
Read later
Print
Share

വ്യാജരേഖകള്‍ ഹാജരാക്കി പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചെന്ന കേസില്‍ ജീവകാരുണ്യപ്രവര്‍ത്തകന്‍ അറസ്റ്റില്‍

പാലാ: വ്യാജരേഖകള്‍ ഹാജരാക്കി പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചെന്ന കേസില്‍ ജീവകാരുണ്യപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഡോ. മാത്യു മാലയില്‍ എന്ന പേരില്‍ പാലായില്‍ കാരുണ്യപ്രവര്‍ത്തനം നടത്തിയിരുന്ന പത്തനംതിട്ട വെണ്ണിക്കുളം ചാമക്കാലായില്‍ അലക്‌സ് മാത്യു(47) വിനെയാണ് സി.ബി.ഐ. ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

To advertise here, Contact Us

പാലായിലും പരിസരത്തുമാണ് ഇയാള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സി.ബി.ഐ. കേസിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ എഗ്മോര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. വാറന്റുമായെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പാലാ പോലീസിന്റെ സഹായത്തോടെ പാലായിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

ഭൂമി വിറ്റുനല്കാമെന്ന് വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി ഉതുപ്പ് ഐപ്പില്‍നിന്ന് 189000 രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയില്‍ പാലാ പോലീസും കേസെടുത്തിരുന്നു. കോഴിക്കോടുള്ള പി.ആര്‍. ഗ്രൂപ്പിനെ കൊണ്ട് സ്ഥലം വാങ്ങിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം.

പ്രതിയെ സംബന്ധിച്ച രേഖകള്‍ പരിശോധിച്ചപ്പോള്‍ ഡോ. സ്മിത്ത് മാത്യു എന്ന പേരും കാണാനായെന്ന് പാലാ പോലീസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ വൈന്‍, ഇരുമ്പയിര്‍ തുടങ്ങിയവയുടെ ബിസിനസ് നടത്തുകയാണെന്ന് നാട്ടുകാരോട് പറഞ്ഞിരുന്നു. പാലാ ടൗണിന് സമീപം പന്ത്രണ്ടാം മൈലില്‍ ഒരു വര്‍ഷം മുമ്പാണ് വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തുക സംഭാവന നല്‍കിവന്നു.

വീട്ടിലെത്തി സഹായം അഭ്യര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും ധനസഹായം നല്‍കിയിരുന്നെന്നാണ് വിവരം. ചില സംഘടനകളുടെ സഹായത്തോടെ ആശുപത്രികള്‍ക്കും മറ്റും പണവും ഉപകരണങ്ങളും നല്‍കി. പാലായിലെ അറിയപ്പെടുന്ന ചില സംഘടനകളുടെ സഹകരണത്തോടെ ചികിത്സാ-ഭവനനിര്‍മ്മാണ പദ്ധതികള്‍ക്ക് പണം നല്‍കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു.

ചില പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ഇയാളുടെ സാമ്പത്തികസ്രോതസ്, പ്രവര്‍ത്തനരീതി എന്നിവയില്‍ സംംശയമുണ്ടെന്ന് പോലീസ് ഇന്റലിജന്‍സ് വിഭാഗം പലതവണ റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്ന് പോലീസ് പറഞ്ഞു.

പ്രതിയെ സി.ബി.ഐ. സംഘം ചെന്നൈയ്ക്ക് കൊണ്ടുപോയി. ഇയാളുടെ പേരില്‍ കോയമ്പത്തൂര്‍, മുംബൈ എന്നിവിടങ്ങളിലും കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
number 18 pocso case

1 min

പോക്‌സോ കേസ്: റോയി വയലാട്ട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍; ജാമ്യഹര്‍ജി മാറ്റിവെച്ചു

Feb 16, 2022


Number 18

1 min

ലഹരിക്കടത്തുകാരിയാക്കുമെന്ന് ഭീഷണി, കുടുംബം തകർക്കാന്‍ ശ്രമിക്കുന്നു; അഞ്ജലിക്കെതിരേ പരാതിക്കാരി

Feb 15, 2022


anjali reemadev

2 min

വീണ്ടും അഞ്ജലിയുടെ വീഡിയോ; റോയി വയലാട്ടിനെ 5 വര്‍ഷമായി അറിയാം, കൊച്ചിയില്‍ പോയിട്ട് രണ്ട് വര്‍ഷമായി

Feb 15, 2022


Anjali

2 min

'പബ്ബില്‍ സെലിബ്രിറ്റികള്‍ അടക്കം ഉണ്ടായിരുന്നു; പീഡനം നടന്നിട്ടില്ല'; ന്യായീകരിച്ച് വീണ്ടും അഞ്ജലി

Feb 15, 2022

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us