അധ്യാപകർക്ക് അസോസിയേറ്റ് പ്രോഗ്രാം


1 min read
Read later
Print
Share

മികവുതെളിയിക്കപ്പെട്ട ഒരു സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ/റീഡർ/അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലൊന്നിൽ പ്രവർത്തിക്കുന്ന സ്ഥിരം ഫാക്കൽറ്റിയാകണം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നിസർ) ഭുവനേശ്വർ അധ്യാപകർക്കായി നടത്തുന്ന അസോസിയേറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മറ്റു സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്ര അധ്യാപകർക്ക് നിസറുമായി സഹകരിച്ച് ഗവേഷണം നടത്താനുള്ള അവസരമാണ് അസോസിയേറ്റ് പ്രോഗ്രാമിലൂടെ ലഭിക്കുന്നത്.

മികവുതെളിയിക്കപ്പെട്ട ഒരു സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ/റീഡർ/അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലൊന്നിൽ പ്രവർത്തിക്കുന്ന സ്ഥിരം ഫാക്കൽറ്റിയാകണം. പ്രായം 45 വയസ്സിൽ താഴെ. നിസറിൽ തുടരുന്ന ഗവേഷണങ്ങളുമായി ബന്ധമുള്ള വിഷയമായിരിക്കണം ഗവേഷണമേഖല. മൂന്നുവർഷമാണ് പ്രോഗ്രാം കാലാവധി.

വർഷത്തിൽ മൂന്നുമാസമെങ്കിലും അസോസിയേറ്റ് നിസർ സന്ദർശിക്കണം. ഡിപ്പാർട്ട്‌മെന്റ് ഓഫ് ആറ്റമിക് എനർജി വ്യവസ്ഥകൾ പ്രകാരമായിരിക്കും ആനുകൂല്യങ്ങൾ. വർഷത്തിലൊരിക്കൽ യാത്രാച്ചെലവ് ലഭിക്കും. ഒരു മാസം ഓണറേറിയമായി 60,000 രൂപ. മെഡിക്കൽ ആനുകൂല്യങ്ങളുമുണ്ട്. നിസറിലെ ഏതെങ്കിലും ഒരു സ്‌കൂളിലെ ഫാക്കൽറ്റിയുമായി ആദ്യം അപേക്ഷാർഥി ബന്ധപ്പെടണം.
മൂന്ന് ഫാക്കൽറ്റികളുടെയെങ്കിലും ശുപാർശ ഉള്ളതായിരിക്കണം അപേക്ഷ. വിവരങ്ങൾക്ക്: www.niser.ac.in

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram