Representational Image
വീണ്ടും ഒരു പ്രണയ ദിനം. ഓര്‍ക്കുമ്പോള്‍ തന്നെ പ്രണയ കൊലപാതകങ്ങള്‍ ആണ് ആദ്യം മനസ്സിലേക്ക് ഓടി വരുന്നത്. പ്രണയം കൂടി കൂടി ഒടുക്കം കൊലപാതകത്തില്‍ എത്തുന്നു. ശരിക്കും എന്താണ് സംഭവിക്കുന്നത് ഇവര്‍ക്കിടയില്‍. പ്രണയം നിരസിക്കുന്നത് താങ്ങാനുള്ള കരുത്ത് മനസ്സിനില്ല. പെട്ടെന്ന് ഒരു ശൂന്യത വന്ന് ചേരുന്ന അവസ്ഥ, തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്ന് നഷ്ടമാകുന്നത് ഓര്‍ക്കാന്‍ കൂടി അവര്‍ക്കാവുന്നില്ല. പ്രണയംഒഴുകുന്ന നേരം പെട്ടെന്ന് തടയിണ ഇടുന്ന പോലെ ആണ് ഒരോ പ്രണയ തിരസ്‌ക്കാരവും.
ചില പാട്ടുകളില്‍ മുന്‍പ് കമിതാക്കള്‍ കാനനത്തില്‍ ഒപ്പം വരട്ടെ എന്ന് ചോദിക്കുന്ന നേരം വേണ്ട ,അതൊക്കെ അപകടം എന്ന് പറയുമ്പോള്‍ ഇപ്പോള്‍ വീട്ടില്‍ ഡാഡി മമ്മി ഒന്നുമില്ല വരുന്നോ എന്ന് ചോദിക്കുന്നവരാണ് പുതിയ കാലഘട്ടത്തിലെ പലരും എന്ന് സൂചിപ്പിക്കുന്ന ചില ഗാനങ്ങള്‍ സത്യത്തില്‍ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാണ്. പ്രണയം എന്നത് സെക്സ് മാത്രമായി ചിലര്‍ക്കൊക്കെ എന്നാണ് അര്‍ത്ഥം.
ചെറുപ്പത്തില്‍ എല്ലാറ്റിലും വിജയിക്കണം തോല്‍വി, വളരെ മോശമായ ഒന്നാണ് എന്ന ഒരു സന്ദേശം ആണ് എത്തിക്കുന്നത് മാതാപിതാക്കള്‍. പരാജിതനായ ഒരാളെ ആര്‍ക്കും ആവശ്യമില്ല. അതൊരു കഴിവ് കേടാണ് എന്ന നിലയ്ക്ക് പറയുമ്പോള്‍ പരാജയത്തെ ഭയത്തോടെ കാണുന്നു. പലപ്പോഴും ഇത്തരത്തിലെ കുറ്റപ്പെടുത്തലകള്‍ അവരുടെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്നു. എന്തിലും വിജയിക്കണം ,എല്ലാം നേടിയെടുക്കണം എന്ന മനോഭാവം ആണ് , ഇതിന് ഏതിരായി സംഭവിക്കുമ്പോള്‍ അവര്‍ ആകെ അസ്വസ്ഥരാവുന്നു.
എന്തെല്ലാം വിചാരങ്ങളിലൂടെയും, വികാരങ്ങളിലൂടെയുമാണ് ഒരാള്‍ പ്രണയം നിരസിക്കുന്ന നിമിഷം പോവുന്നത് എന്ന് നോക്കാം.
താന്‍ ഒന്നിനും കൊള്ളാത്ത ഒരാള്‍ എന്ന ഒരു തോന്നല്‍ ചിലര്‍ക്ക് ഉണ്ടാകാം. ഇത്ര നാള്‍ തന്നെ സ്നേഹിച്ച ആള്‍ക്ക് താന്‍ ഇനി വേണ്ട എന്ന് പറയുമ്പോള്‍ അവര്‍ക്ക് അത് സ്വീകരിക്കാന്‍ സാധിക്കില്ല. തനിക്ക് കിട്ടാത്തത്, ഇനി വെറെ ഒരാള്‍ക്കും വേണ്ട എന്ന ഒരു തോന്നല്‍ ചിലര്‍ക്ക് ഉണ്ടാകാം. സ്വാര്‍ത്ഥത നിറയുന്ന നിമിഷം ആണിത്. സെല്‍ഫ് എസ്റ്റീം കുറയുന്നു,ആത്മവിശ്വാസം കുറയുന്നു. ആത്മഹത്യ പ്രവണത,ഡിപ്രഷന്‍ ,ഒക്കെ ഇവര്‍ക്ക് ഉണ്ടാകാം. തന്നെ ആര്‍ക്കും ഇഷ്ടമല്ല, ഞാന്‍ ഇനി എന്തിന് ജീവിക്കണം, എന്ന രീതിയില്‍ ഇവര്‍ ചിന്തിക്കും.
എപ്പോഴും എതിര്‍ഭാഗം വേണ്ട എന്ന് പറയുന്നത്ര വിഷമം അവരായി വേണ്ടന്ന് വെയ്ക്കുന്നതില്‍ വരില്ല, കാരണം വേണ്ട എന്ന് പറയുന്നത് അവരാണ്, അവിടെ അവരുടെ വിജയം ആയി കാണും ,മറിച്ച് മറ്റെ ഭാഗം തങ്ങളെ നിരസിക്കുമ്പോള്‍ , അത് അഭിമാനക്ഷതമായി കരുതും .
വെറെ ചിലര്‍ക്ക് അവരെ സ്നേഹിക്കുന്ന ആള്‍ക്ക് അവരെ വേണ്ട എന്ന് പറയുമ്പോള്‍, തനിക്കിനി ഒരാളെയും സ്നേഹിക്കാന്‍ സാധിക്കില്ല എന്ന തോന്നല്‍ ആണ് ഉണ്ടാവുന്നത്, ആ ഒരു ചിന്ത അവരുടെ മാനസിക നില താളം തെറ്റിക്കും
പെട്ടെന്ന് ഒരാള്‍ നഷ്ടമാവുന്നു, തന്നെ ഇനി വേണ്ട,അങ്ങിനെ എങ്കില്‍ അവളെ ആരും ഇഷ്ടപ്പെടരുത്, അവളെ എല്ലാവരും നിരസിക്കണം, അങ്ങനെയെങ്കില്‍ അവള്‍ തന്നെ തേടി തിരിച്ച് എത്തും എന്ന് കരുതുന്നു. ഇവരാണ് ആസിഡ് ഒക്കെ എറിയുന്നത്. ഉയരെ സിനിമയില്‍ ആസിഫ് അലി പ്രണയം കൂടി പൊസ്സ്സീവനസ് തോന്നി ആസിഡ് എറിയുന്നത് ഉദാഹരണമാണ്.
ചിലര്‍ അവരുടെ ജീവന്‍ തന്നെ എടുക്കാന്‍ ശ്രമിക്കും ,തങ്ങളെ ചതിച്ചു എന്ന ഒരു ചിന്തയാണ് കൂടുതല്‍ വരുന്നത്
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുടുംബ ബന്ധങ്ങളിലെ അകല്‍ച്ച ഇതിന് ഒരു കാരണമാണ്. താന്‍ നഷ്ടപ്പെട്ടാല്‍ മാതാപിതാക്കള്‍ സങ്കടത്തിലാവും എന്ന് കരുതുന്നില്ല. ബന്ധങ്ങളിലെ തീവ്രത കുടുംബങ്ങളില്‍ കുറയുന്നു. ആശയ വിനിമയം കുറവാണ് കുടുംബങ്ങളില്‍ ,എല്ലാ വരും അവരവരുടെ ലോകത്ത് ആണ്.
കുട്ടികളെ ചെറുപ്പത്തിലെ സ്പോര്‍ട്‌സ് ഒക്കെ കളിക്കാന്‍ വിടണം. തോറ്റ് പഠിക്കട്ടെ തോല്‍വി സ്വീകരിക്കാന്‍ പഠിക്കണം. തോറ്റതില്‍ നിന്ന് പഠിക്കുന്ന കാര്യങ്ങള്‍ ആണ് ജിവിത വിജയം, എഡിസണ്‍ ബള്‍ബ് കണ്ടു പിടിച്ചത് കുറെ. ശ്രമത്തിലൂടെയാണ് ,ഒരോ പരാജയവും ഒരോ അറിവാണ് എന്തും ജയിച്ച് ശീലമുള്ള കുട്ടികള്‍ക്ക് വളരുമ്പോള്‍, ജയിക്കാന്‍ എന്തും ചെയ്യാം എന്ന മനോഭാവം വരും. മറ്റൊരാളിന്റെ വേദന അവര്‍ക്ക് അറിയുന്നില്ല.
അതിനാല്‍,'നോ' പറയാന്‍ പഠിപ്പിച്ച പോലെ നോ' സ്വീകരിക്കാനും പഠിപ്പിക്കണം. ഒരു സ്ത്രീ തന്നെ വേണ്ട എന്നു വെച്ചാല്‍ എനിക്കിനി ആരുമില്ല എന്ന ചിന്ത മാറ്റി, ഒരോ വ്യക്തിക്കും, മൂല്യമുണ്ട് എന്നറിയണം, തന്നെ സ്നേഹിക്കുന്നവര്‍ വെറെയുണ്ട് എന്നറിയണം.
പ്രണയത്തില്‍ സ്വാതന്ത്ര്യം വേണം, കഴുത്ത് മുറുക്കി പിടിച്ച് ഭീഷണിയാവരുത്,ആദ്യം പൊസെസ്സ് വീനസ് ഇഷ്ടപ്പെടും ,
തന്നെ നോക്കുന്നതും, അധികാര മനോഭാവവും ഒക്കെ അന്നേരം ആസ്വദിക്കും. പിന്നെ നിന്ന് തിരിഞ്ഞാല്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം, എവിടെ പോയി? എന്തിന് പോയി?
ആരോടും മിണ്ടരുത് നീ എന്നിങനെ. നിബന്ധനകള്‍ വെയ്ക്കുമ്പോള്‍പ്രണയം മടുപ്പാവും. രക്ഷപ്പെടാന്‍ നുണകള്‍ പറയും തുടക്കത്തില്‍ പാസ്‌വേര്‍ഡ് ഒക്കെ കൊടുക്കും ചിലര്‍ അത് ശല്യമായി മാറും പിന്നീട് സംശയം തുടങ്ങും. അവിടെ സ്വാതന്ത്ര്യം ആഗ്രഹിക്കാന്‍ തുടങ്ങും. പിന്നെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
പരസ്പരം സ്‌പേസ് കൊടുക്കണ. ബഹുമാനിക്കണം. നോ പറയുന്നത് സ്വീകരിക്കാന്‍ സാധിക്കണം.
പ്രണയം..അര്‍ത്ഥം തന്നെ മാറുന്ന കാലമാണ്. പണയ ദിനം ഒരു ദിവസത്തില്‍ മാത്രമല്ല മറിച്ച് എന്നും പ്രണയം മനസ്സിലാണ് വേണ്ടത്. ഒരാളെ മാറ്റിമറിക്കാനുള്ള കെല്്രപ് പ്രണയത്തിനുണ്ട്. യഥാര്‍ഥ പ്രണയം ഒരാളെ പോസിറ്റീവാക്കം. ാത്മവിശ്വാസം കൂട്ടും. സെല്‍ഫ് എസ്റ്റീം കൂട്ടും.
സൗഹൃങ്ങളിലേക്കെത്തുമ്പോള്‍, ദൃഢമായ സുഹൃത്ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് സാധിക്കണം. തകര്‍ച്ചയില്‍ ആശ്വാസമാവാന്‍ കഴിയുന്ന സുഹൃത്തുക്കള്‍ ഉണ്ടാവണം. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കും സമമയമില്ല. സൗഹൃദങ്ങളും കുറഞ്ഞു.
നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ വളര്‍ച്ചയുടെ ആദ്യഘട്ടം മുതല്‍ ശ്രദ്ധ വേണ. സ്‌നേഹമുള്ള കുടുംബം എന്തും തുറന്നപറയാനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ നിര്‍ബന്ധമാണ്.
നമുക്കുള്ളത് നമ്മുക്ക് തന്നെ, പോകാന്‍ ഉള്ളവര്‍ പോകും എന്ന റിയാലിറ്റി മനസിലാക്കണം എന്നാലെ പ്രണയം ഒഴുകുകയുള്ളൂ..
(സൈക്കോളജിസ്റ്റും തൃശൂര്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍ മെമ്പറുമാണ് ലേഖിക)
Content Highlights: Psychological aspects of Love and Revenge