To advertise here, Contact Us



സ്വാമി ചിദാനന്ദപുരിയുടെ ഉപദേശങ്ങള്‍ക്ക് വാട്‌സ് ആപ്പ് ഗ്രൂപ്പ് അഞ്ച്


കെ.എ. ബാബു

1 min read
Read later
Print
Share

നവമാധ്യമം ഉപയോഗിക്കുന്ന അപൂര്‍വം സ്വാമിമാരില്‍ ഒരാളാണ് ഇപ്പോള്‍ ചിദാനന്ദപുരി.

ന്ന്യാസിയും വാട്‌സ് ആപ്പും യോജിക്കുമോ? സംശയിക്കേണ്ട ഈ സംശയത്തിനും തന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ വിശദീകരണം നല്‍കാന്‍ സ്വാമി ചിദാനന്ദപുരി തയ്യാറാണ്. അദ്ദേഹത്തിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ബന്ധപ്പെട്ടാല്‍ മതിയാവും.

To advertise here, Contact Us

പരമ്പരാഗത ധാരണകള്‍ തിരുത്തി സ്വാമിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് നാലെണ്ണം നിറഞ്ഞു കവിഞ്ഞ് അഞ്ചിലേക്ക് എത്തിയിരിക്കുന്നു. നവമാധ്യമം ഉപയോഗിക്കുന്ന അപൂര്‍വം സ്വാമിമാരില്‍ ഒരാളാണ് ഇപ്പോള്‍ ചിദാനന്ദപുരി.

കോഴിക്കോട് കുളത്തൂര്‍ ആശ്രമത്തിലാണ് സ്വാമിയുടെ താമസം. അതേസമയം, ലോകമെങ്ങുമുള്ളവര്‍ ദിവസവും നവമാധ്യമത്തിലൂടെ അദ്ദേഹത്തിന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

കാലികവും പൗരാണികവുമായ സംശയങ്ങള്‍ക്കെല്ലാം മറുപടിയും വഴിയും തെളിച്ചാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് മുന്നേറുന്നത്. ശ്രീനാരായണഗുരു ദൈവമോ? ശബരിമലയിലെ സ്ത്രീപ്രവേശം ആവാമോ? തുടങ്ങി എല്ലാ വിഷയങ്ങളിലും സ്വാമി വാട്‌സ് ആപ്പിലൂടെ അഭിപ്രായം പറയുന്നു.

കുളത്തൂര്‍ ഗീതാഗ്രാമം ആക്കുന്നതിനായി ആശ്രമം ഒരു പദ്ധതിക്ക് തുടക്കമിട്ടു. അതിനായി എല്ലാവരുമായി ബന്ധപ്പെടുന്നത് എളുപ്പമാക്കുന്നതിനായാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. സ്വാമിനി ശിവാനന്ദപുരിയുടെ നേതൃത്വത്തിലായിരുന്നു ഇത്.

ക്രമേണ ഗ്രൂപ്പിലേക്ക് ചിദാനന്ദപുരിയുടെ പ്രഭാഷണങ്ങളും ചേര്‍ത്തു തുടങ്ങി. അതോടെ ഗ്രൂപ്പിലുള്ള പലരും പ്രഭാഷണത്തിലെ വിഷയങ്ങളെ സംബന്ധിച്ച സംശയങ്ങള്‍ ചോദിച്ചു തുടങ്ങി. ഈ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ സ്വാമി സന്നദ്ധനായതോടെ ഗ്രൂപ്പ് കൂടുതല്‍ സക്രിയമായി.

അങ്ങനെ ഓരോ വിഷയത്തിലും സ്വാമി നടത്തുന്ന പ്രഭാഷണത്തിന്റെ ഓഡിയോ ഗ്രൂപ്പിലിടുക പതിവായി. സംശയങ്ങള്‍ക്കുള്ള മറുപടിയും ഓഡിയോ രൂപത്തില്‍ തന്നെ ലഭിക്കും. ഇതിനായി പ്രത്യേകമായി ഒരു സംഘം തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങളാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പരിമിതി. അങ്ങനെ ആദ്യത്തെ ഗ്രൂപ്പ് നിറഞ്ഞതോടെയാണ് പുതിയ ഗ്രൂപ്പുകള്‍ തുടങ്ങിയത്. ആദ്യം തുടങ്ങിയ ഗീതാഗ്രാമം കുളത്തൂര്‍ ഗ്രൂപ്പിനു പുറമേ ശങ്കരം, ചിദാനന്ദം-1, ചിദാനന്ദം-2 എന്നിവയിലും ആളുകള്‍ നിറഞ്ഞു.

ഇപ്പോള്‍ ചിദാനന്ദം-3 എന്ന അഞ്ചാമത്തെ ഗ്രൂപ്പിലേക്ക് കടന്നിരിക്കുകയാണ് ചിദാനന്ദപുരിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ്. ഇതിലൂടെ കര്‍മവും കാലികമാക്കുകയാണ് അദ്ദേഹം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us