തൊഴിലാളി പ്രശ്നങ്ങൾ ഓക്‌സ്‌ഫോര്‍ഡിൽ അവതരിപ്പിച്ച് തോട്ടം തൊഴിലാളിയുടെ മകൻ


1 min read
Read later
Print
Share

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രശസ്തമായ ജോണ്‍സ് കോളേജില്‍'വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ'എന്ന വിഷയത്തിലുള്ള പ്രബന്ധം സെപ്തംബര്‍ ആറിനാണ് നജീബ് അവതരിപ്പിച്ചത്.

യനാട് തേറ്റമല സ്വദേശിയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുമായ നജീബ് വി.ആര്‍ സമാനതകളില്ലാത്ത ഒരു നേട്ടത്തിന്റെ നെറുകയിലാണ്. വയനാട്ടില്‍ ഒരു പിന്നാക്ക ഗ്രാമത്തില്‍ തോട്ടം തൊഴിലാളിയുടെ മകനായി ജനിച്ച നജീബ് വയനാട്ടിലെ തോട്ടംതൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരിക്കയാണ്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രശസ്തമായ ജോണ്‍സ് കോളേജില്‍ 'വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ'എന്ന വിഷയത്തിലുള്ള പ്രബന്ധം സെപ്തംബര്‍ ആറിനാണ് നജീബ് അവതരിപ്പിച്ചത്. ഇതേ വിഷയത്തില്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷമായി പി.എച്ച്.ഡി ചെയ്യുകയാണ് നജീബ്.

തേറ്റമല വള്ളിയാട്ട് റഷീദ്-റംലത്ത് ദമ്പതിമാരുടെ മകനാണ് നജീബ്. ഉമ്മ റംലത്ത് തേറ്റമല പാരിസണ്‍സ് എസ്റ്റേറ്റില്‍ 13 വര്‍ഷമായി തോട്ടം തൊഴിലാളിയാണ്. ഉപ്പ റഷീദിന് കൂലിപ്പണിയാണ്. തേറ്റമല ഗവ. യുപി, വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട് ഫറൂഖ് കോളേജില്‍ നിന്ന് ഡിഗ്രിയെടുത്താണ് നജീബ് ജെഎന്‍യുവില്‍ പ്രവേശനം നേടിയത്. ജെഎന്‍യുവില്‍ നിന്നു തന്നെ സോഷ്യോളജിയില്‍ എം.എയും എം.ഫില്ലും പൂര്‍ത്തിയാക്കി.

നജീബിന് പുറമെ ഇന്ത്യയില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. 90 ശതമാനം ആളുകളും തോട്ടം തൊഴിലാളികളായി ജോലി ചെയ്യുന്ന തേറ്റമലക്കാരും നജീബിന്റെ ഈ നേട്ടത്തില്‍ ഏറെ അഭിമാനിക്കുന്നുണ്ട്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായ നജീബ് ജെ.എന്‍.യുവിലെ സമരവേദികളിലും സജീവമായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram