എന്തെന്ത് അഴകാണ്, അർഥങ്ങളാണ് മനുഷ്യന്റെ ഈ കറുത്ത ചിത്രങ്ങൾക്ക്


അഞ്ജയ് ദാസ്.എൻ.ടി

1 min read
Read later
Print
Share

പണ്ടുതൊട്ടേ ഇതുപോലൊന്ന് ചെയ്യണമെന്ന് മനസിൽ കരുതിയിരുന്നതായി ശ്രീരാ​​ഗ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ശ്രീരാ​ഗ്, ഹ്യൂമൻ ഫോട്ടോ​ഗ്രഫി സീരീസിലെ ചിത്രങ്ങളിലൊന്ന് | ഫോട്ടോ: www.instagram.com|k_a_sreerag_|

രുപാട് അർത്ഥങ്ങളുണ്ട് മനുഷ്യൻ എന്ന വാക്കിന്. ആ വാക്കിനെ കൂട്ടുപിടിച്ച് അരൂർ സ്വദേശിയായ ഫോട്ടോ​ഗ്രാഫർ കെ.എ. ശ്രീരാ​ഗ് പകർത്തിയ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. വിവാഹ ഫോട്ടോഗ്രഫി രം​ഗത്ത് പ്രവർത്തിക്കുന്ന ശ്രീരാ​ഗ് ഇതാദ്യമായാണ് ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കി ചിത്രമെടുക്കുന്നത്. കഴിഞ്ഞവർഷം ലോക്ഡൗണിന്റെ സമയത്തെടുത്തതാണ് ചിത്രങ്ങൾ.

എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ഹ്യൂമൻ എന്ന് പേരുള്ള ചിത്രങ്ങളെടുക്കാൻ ശ്രീരാ​ഗിനെ പ്രേരിപ്പിച്ചത്. ഈ വിഷയത്തിൽ ഒരു ഫോട്ടോഗ്രഫി സീരീസ് ഒരുക്കുക എന്നതാണ് ശ്രീരാ​ഗ് ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യപടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങൾ. അയൽവാസിയായ അഖിൽ കൃഷ്ണ എന്ന കുട്ടിയാണ് മോഡൽ. സ്റ്റുഡിയോ ആകട്ടെ സ്വന്തം വീടും. ലോക്ഡൗൺ സമയത്തെ പരിമിതമായ സാഹചര്യത്തിലെടുത്ത ചിത്രങ്ങൾ ക്ലിക്കായ സന്തോഷമാണ് ശ്രീരാ​ഗിനിപ്പോൾ.

കോയമ്പത്തൂരിൽ ചിത്രകാരനായ അച്ഛൻ അനിൽ കുമാറാണ് ശ്രീരാ​ഗിനെ നിറങ്ങളുടേയും ചിത്രങ്ങളുടേയും ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഫോട്ടോ​ഗ്രഫി പഠനം പൂർത്തിയാക്കിയ ശ്രീരാ​​ഗ് മൂന്ന് വർഷമായി വിവാഹ ഫോട്ടോ​ഗ്രഫി രം​ഗത്തുണ്ട്. പണ്ടുതൊട്ടേ ഇതുപോലൊന്ന് ചെയ്യണമെന്ന് മനസിൽ കരുതിയിരുന്നതായി ശ്രീരാ​​ഗ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

തീമുകൾ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളെടുക്കാനാണ് താത്പര്യം. നിരവധി ചിത്രങ്ങൾ മുമ്പെടുത്തിട്ടുണ്ടെങ്കിലും ജീവിതത്തിലെ വഴിത്തിരിവായത് ഈ ചിത്രങ്ങളാണ്. അടുത്ത സീരീസ് മനസിലുണ്ട്. ചെയ്താൽ വിജയിക്കുമോ എന്നറിയാൻ ഒരു പരീക്ഷണം നടത്തിയതാണ് ഇപ്പോളത്തെ ചിത്രങ്ങൾ. ഇതുപോലുള്ള സീരീസ് ചെയ്യാനായി ഫോട്ടോഗ്രഫി രം​ഗത്തുള്ളവരും അല്ലാത്തവരുമായ കുറച്ചുപേരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീരാ​ഗ് പറഞ്ഞു.

ഹീരയാണ് ശ്രീരാ​ഗിന്റെ ഭാര്യ. അമ്മ തങ്കമ്മ.

Content Highlights: Human, Photography Series of KA Sreerag, Digital Photography Experiments

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram