സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് അലന്‍ വിക്രാന്ത് പങ്കുവെച്ച മേക്കോവര്‍ ഫോട്ടോഷൂട്ട്. കണ്ണൂരിലെ ആറളം പഞ്ചായത്തിലെ ആദിവാസി കോളനിയില്‍ നിന്നുള്ള ചെമ്പനെയാണ് മേക്കോവര്‍ ഫോട്ടോഷൂട്ടിലൂടെ ബോളിവുഡ് താരങ്ങള്‍ക്ക് സമാനമായ ലുക്കിലേക്കെത്തിച്ചത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
മൂന്ന് വര്‍ഷത്തിന് മുന്‍പ് വാഹനാപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ അലന്‍ വിക്രാന്ത് വീല്‍ചെയറിലിരുന്ന് കൊണ്ടാണ് ഫോട്ടോഷൂട്ട് നടത്തിയത്. നേരത്തെ അലന്‍ വീല്‍ചെയറിലിരുന്ന് സംവിധാനം ചെയ്ത കോട്ടയത്ത് ഒരു പ്രണയകാലത്ത് എന്ന ഹ്രസ്വചിത്രവും യൂട്യൂബില്‍ ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.