NIJAY JAYAN
ചെറുപ്പം മുതലേ സിനിമ നിജയ്ക്ക് ഹരമായിരുന്നു. സെല്ലുലോയിഡിന്റെ മിന്നിമറയുന്ന തെളിച്ചം നിജയ് ജയന്‍ എന്ന തൃശ്ശൂര്‍ക്കാര്‍ന്റെ ജീവിതത്തിന്റെ വെളിച്ചമായി മാറി. ഇഷ്ടപ്പെട്ട സിനിമപാട്ടുകളും ദൃശ്യങ്ങളും തന്റേതായ രീതിയില്‍ വീണ്ടും ചിത്രീകരിക്കുകയാണ് ഇദ്ദേഹം. തന്റെ ചുറ്റുപാടുകള്‍ തന്നെയാണ് നിജയുടെ ലൊക്കേഷന്‍. അഭിനയിക്കാന്‍ ഭാര്യ സ്വാതിയുണ്ടാകും. അല്ലെങ്കില്‍ കൂട്ടുകാര്‍.
സിനിമ, ഛായഗ്രാഹണം എന്റെ പാഷനാണ്. ഇന്‍സ്റ്റാഗ്രാമിലെ ഈ വീഡിയോ പ്രൊഡക്ഷന്‍ ഒരു ഹോബി എന്ന് രീതിയില്‍ തുടങ്ങിയതാണ് അതിന് ആളുകള്‍ നല്ല പ്രതികരണം നല്‍കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു.
ഫിലിം സീക്കര്‍ എന്ന് ഇന്‍സ്റ്റാഗ്രാം പേജ് ഹോബി എന്ന രീതിയില്‍ തുടങ്ങിയതാണ്. പഴയ കാലഘട്ടത്തിലെ പാട്ടുകള്‍ ഇഷ്ടമായത് കൊണ്ട് തന്നെയാണ് എന്റെ രീതിയില്‍ ദൃശ്യഭാഷ ഒരുക്കാമെന്ന ആലോചന വന്നത്. ഐഡിയ വന്നാല്‍ ബൈക്ക് എടുത്ത് പുറത്തേക്കിറങ്ങും. അഭിനയിക്കാന്‍ ഭാര്യ സ്വാതിയുണ്ടാവും. കൃത്യമായ പ്ലാനിങ്ങോടെയൊന്നുമല്ല വീഡിയോ ചെയ്യുന്നത്. പെട്ടെന്ന് വരുന്ന ഐഡിയകളാണ് ഏറെയും. പരിമിതമായ സാഹചര്യവും സമയവും ഉപയോഗിച്ച് പരമാവധി ശ്രമിക്കുന്നു. നന്നായി വായിക്കാന്‍ ഇഷ്ടമുള്ളയാളാണ്. ചിലപ്പോള്‍ വായിക്കുമ്പോള്‍ ഇഷ്ടമുള്ള തീം ലഭിക്കും അത് വേഗത്തില്‍ ചെയ്യുന്നു.
പ്ലസ്ടു പഠനത്തിന് ശേഷം ചെന്നൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ഫെസ്റ്റിവല്‍ മൂവിസില്‍ ചിലതിന്റെ ഛായഗ്രാഹണം നിര്‍വഹിച്ചിട്ടുണ്ട്. മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു.
സിനിമയില്‍ സജീവമാവാനാണ് ശ്രമിക്കുന്നത് ഇത് ശരിക്കുമൊരു പരിശ്രമത്തിന്റെ കാലഘട്ടം കൂടിയാണ്. കഠിനാധ്വാനവും വര്‍ക്കിലെ നവിന ആശയങ്ങളുമാണ് ഇവിടെ നമ്മളെ പിടിച്ച് നിര്‍ത്തുന്നത്. ലക്ഷ്യം സിനിമ തന്നെയാണ് അതിലേക്കുള്ള യാത്രയിലാണ്.
ഭാര്യ സ്വാതിയുടെ ഫുഡ് ഫോട്ടോഗ്രാഫി ഇന്‍സ്റ്റാഗ്രാം പേജിന് വേണ്ടിയും നിജയ് പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: About Nijay Jayan