കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ സാഹിത്യ പ്രതിഭാസ്ഥാനം രണ്ടുപേർ പങ്കിട്ടു. സംസ്‌കൃതം കഥ, കവിതാ രചനകളിൽ ഒന്നാംസ്ഥാനം നേടിയ സി. ഗോപികയാണ് ഒരാൾ. തൃശ്ശൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എഡ്യുക്കേഷനിലെ വിദ്യാർഥിനിയാണ്.
അറബിക് കഥ, കവിതാ രചനകളിൽ ഒന്നാം സ്ഥാനംനേടിയ ടി. അബ്ദുൾ സലാമാണ് മറ്റൊരു സാഹിത്യപ്രതിഭ. വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ. കോളേജ് വിദ്യാർഥിയാണ്. പെൻസിൽ ഡ്രോയിങ്ങിലും ജലച്ചായത്തിലും ഒന്നാംസ്ഥാനം നേടിയ ജെ.എസ്. ശീതളാണ് ചിത്രപ്രതിഭ. ദേവഗിരി സെയ്‌ന്റ് ജോസഫ്‌സ് കോളേജ് വിദ്യാർഥിനിയാണ്.