സ്മ്യൂളിലെ പാട്ട് ഹിറ്റായി, എത്തിച്ചേര്‍ന്നത് സിനിമയിൽ


1 min read
Read later
Print
Share

ഏഴ് വയസ്സുമുതൽ കർണാടക സംഗീതം പഠിക്കുന്നുണ്ട്. അന്നുമുതൽ കലാപരിപാടികൾ ഉൾപ്പെടെ പാട്ടുപാടാനുള്ള അവസരങ്ങളൊന്നും നിഖില പാഴാക്കിയില്ല.

ഗായകൻ മധുബാലകൃഷ്ണനൊപ്പം പാട്ടുപാടി ചലച്ചിത്രഗാന രംഗത്ത് എത്തിയതിന്റെ സന്തോഷത്തിലാണ് പടിഞ്ഞാറത്തറ സ്വദേശി നിഖിലാ മോഹൻ. എം.വി. ജീവ സംവിധാനം ചെയ്യുന്ന പ്ര.പ്ര.പി. (പ്രവാചകൻ പ്രഭാകരൻപിള്ള) എന്ന ചിത്രത്തിൽ ‘കണ്ണാടിത്തീരം പുൽകുംനേരം ഇന്നല്ലോ‌’ എന്ന ഗാനമാണ് നിഖില പാടിയത്. പാട്ടിന്റെ ഓഡിയോ റിലീസ് കഴിഞ്ഞു. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്മ്യൂൾ ആപ്പിൽ പാട്ടുപാടി സാമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് നിഖിലയ്ക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. മലയാളം പാട്ടുകൾ കൂടാതെ പഴയ ഹിന്ദിഗാനങ്ങളും നിഖില പാടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. പാട്ടുകൾ എല്ലാവരും ഏറ്റെടുത്തതോടെ ഇപ്പോൾ സ്റ്റേജ് ഷോകളും ആൽബങ്ങളും ഉൾപ്പെടെ നിരവധി അവസരങ്ങളാണ് നിഖിലയെ തേടി വരുന്നത്. ചെറുപ്രായത്തിൽത്തന്നെ ഗാനമേളകളിൽ പാടാറുണ്ട് നിഖില.

ഏഴ് വയസ്സുമുതൽ കർണാടക സംഗീതം പഠിക്കുന്നുണ്ട്. അന്നുമുതൽ കലാപരിപാടികൾ ഉൾപ്പെടെ പാട്ടുപാടാനുള്ള അവസരങ്ങളൊന്നും നിഖില പാഴാക്കിയില്ല. സ്കൂൾ കലോത്സവത്തിലും മറ്റു സംഗീത പരിപാടികളിലും നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. കാവുംമന്ദത്തെ സംഗീതാധ്യപിക എ. സതീദേവിയുടെ കീഴിലാണ് കർണാടക സംഗീതം പഠിച്ചത്. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. പടിഞ്ഞാറത്തറ മങ്ങമ്പ്രയിൽ എം.എം. മോഹനന്റെയും ഷീബയുടെയും മകളാണ് നിഖില. ഇപ്പോൾ വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ സംഗീതാധ്യാപികയാണ്.

Content Highlights: smule singer

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram