ന്യൂസിലൻഡിലെ സ്ത്രീകൾ വോട്ടവകാശം നേടിയെടുത്ത ചരിത്രവിജയത്തിന്റെ 125 ാം വാർഷികത്തിൽ ഫെമിനിസത്തെക്കുറിച്ചും ന്യൂസിലൻഡിലെ സ്ത്രീ പോരാട്ടങ്ങളെക്കുറിച്ചും സുശക്തമായ പ്രസംഗം നടത്തി മേഗൻ മാർക്കിൾ.
വെല്ലിംഗ്ടണ്ണിലെ ഗവണ്‍മെന്റ് ഹൗസില്‍ പ്രിന്‍സ് ഹാരിയുടെ മുത്തശ്ശിയുടെ ചിത്രത്തിന് മുന്നിലായിരുന്നു മേഗന്‍ സ്ത്രീസമത്വത്തെക്കുറിച്ചും അവരുടെ പോരാട്ടങ്ങളെക്കുറിച്ചും സംസാരിച്ചത്.
സ്ത്രീകള്‍ നേടിയെടുത്തത് അവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം മാത്രമായിരുന്നില്ല, പകരം അവരുടെ പ്രാതിനിധ്യവും, തങ്ങളെ നയിക്കേണ്ടത് ആരാണെന്ന് തീരുമാനിക്കുന്നതിനുള്ള അടിസ്ഥാനപരമായ മനുഷ്യാവകാശം നേടിയെടുക്കൽ കൂടി ആയിരുന്നു.
സ്ത്രീകളുടെ പോരാട്ടം ഫെമിനിസത്തിന് വേണ്ടിയായിരുന്നു, ഫെമിനിസമെന്നത് ന്യായവര്‍ത്തിയായത് എന്നാണ് മേഗന്‍ തന്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കിയത്.
"ന്യൂസിലന്‍ഡിലെ സ്ത്രീകളുടെ നേട്ടമായിരുന്നു അത്. സ്ത്രീകള്‍ക്ക് വോട്ട് അവകാശം നേടിയെടുക്കുന്ന ലോകത്തെ ആദ്യ രാജ്യമാവുകയായിരുന്നു ന്യൂസിലന്‍ഡ്. അങ്ങനെ ലോകരാഷ്ട്രങ്ങൾ ആ ചരിത്രനേട്ടത്തെ പ്രശംസിച്ചു" - മേഗന്‍ പറയുന്നു
തുടര്‍ന്ന് എത്തരത്തിലാണ് സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന സ്ത്രീകള്‍ വോട്ടവകാശവും മുന്നേറ്റവും നടത്തിയതെന്നതിനെക്കുറിച്ചും മേഗന്‍ വിശദീകരിച്ചു.
ന്യൂസിലാന്‍ഡിലെ സ്ത്രീകള്‍ നേരിട്ടിരുന്നപ്രശ്‌നങ്ങള്‍ക്കെതിരേ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന കെയ്റ്റ് ഷെപ്പേഡിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു മേഗന്‍ പ്രസംഗം അവസാനിപ്പിച്ചത്.