ഇന്ത്യന്‍ വംശജ മിസ് ജപ്പാന്‍


1 min read
Read later
Print
Share

പ്രിയങ്കയുടെ അമ്മ ജപ്പാന്‍കാരിയും അച്ഛന്‍ ഇന്ത്യക്കാരനുമാണ്.

മിസ് ജപ്പാന്‍ കിരീടം ചൂടി ഇന്ത്യന്‍ വംശജ. പ്രിയങ്കാ യോഷിക്കാവ എന്ന 22കാരിയാണ് മിസ് ജപ്പാനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഡിസംബറില്‍ വാഷിങ്ടണില്‍ വച്ചു നടക്കുന്ന മിസ് വേള്‍ഡ് മല്‍സരത്തില്‍ ജപ്പാനെ പ്രതിനിധീകരിക്കുന്നത് പ്രിയങ്കയാകും. മികച്ച ബോക്‌സറും ആന പരിശീലക കൂടിയാണ് പ്രിയങ്ക. ടോക്യോയിലാണ് പ്രിയങ്ക ജനിച്ചത്. അമ്മ ജപ്പാന്‍കാരിയും അച്ഛന്‍ ഇന്ത്യക്കാരനുമാണ്.

കഴിഞ്ഞ വര്‍ഷം ജപ്പാനെ വിശ്വസൗന്ദര്യ മല്‍സരത്തില്‍ പ്രതിനിധീകരിച്ചത് അരിയാന മിയാമോട്ടോ എന്ന കറുത്ത വംശജയായിരുന്നു. അന്ന് വംശീയമായ ആരോപണങ്ങള്‍ അരിയാനയ്ക്കു നേരിടേണ്ടി വന്നിരുന്നു.

പൂര്‍ണമായും ജാപ്പനീസ് ആയ ഒരാളായിരുന്നു വിശ്വസൗന്ദര്യ മല്‍സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നതെങ്കില്‍ കീരീടം സ്വന്തമാക്കാന്‍ കഴിയുമായിരുന്നെന്നാണ് അന്ന് ആരോപണം ഉയര്‍ന്നിരുന്നത്.

അരിയാനയ്ക്കു മുമ്പ് ഹാഫു പെണ്‍കുട്ടികള്‍ക്ക് (സങ്കര വംശജരെ സൂചിപ്പിക്കുന്ന പദം) കള്‍ക്ക് ജപ്പാനെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ''എന്റെ അച്ഛന്‍ ഇന്ത്യക്കാരനാണ്. അതില്‍ എനിക്ക് അഭിമാനമുണ്ട്.എന്നാല്‍ അതിന്റെ അര്‍ഥം ഞാന്‍ ജാപ്പനീസ് അല്ലെന്നല്ല''- പ്രിയങ്ക പറയുന്നു.

''ജപ്പാനിലെ സങ്കരവംശജരായ നിരവധി കുട്ടികളെ എനിക്കറിയാം. നിരവധി പ്രശ്‌നങ്ങളാണ് അവര്‍ നേരിടുന്നത്. ഇന്ത്യയില്‍നിന്ന് തിരികെ ചെന്ന വേളയില്‍ ഒരു കീടത്തെ പോലെയാണ് എല്ലാവരും എന്നെ കണ്ടിരുന്നത്. എന്നെ തൊട്ടാല്‍ എന്തോ മോശമായ ഒന്നിനെ തൊട്ടതു പോലെയായിരുന്നു അവര്‍ പെരുമാറിയിരുന്നത്. പക്ഷെ അത്തരം സന്ദര്‍ഭങ്ങള്‍ എന്നെ കൂടുതല്‍ ശക്തിയുള്ളവളാക്കി''- പ്രിയങ്ക കൂട്ടിച്ചേര്‍ക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram