ജീവിതസായാഹ്നത്തിലെ വൈറലായ മധുവിധു യാത്ര


By സുനീഷ് ജേക്കബ് മാത്യു

3 min read
Read later
Print
Share

'ഗോവയിലെ മധുവിധു യാത്ര അടിച്ചു പൊളിച്ചുവല്ലേ' എന്നു കമന്റടിക്കുന്നനവരോട് ഈ പ്രായത്തിലല്ലേ ഇതൊക്കെ പറ്റുവെന്നാണ് ഇവരുടെ മറുപടി. ദാമ്പത്യ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുമ്പോൾ ഒരു ' അടിപൊളി' മധുവിധു യാത്ര 'അഭിനയിച്ചു ത്രില്ലിലാണ് ഇരുവരും

പ്രായം എൺപതിനോടടുത്ത ദമ്പതികളോട് മധുവിധു യാത്രയുടെ വിശേഷം ചോദിക്കുന്നതിൽ അനൗചിത്യമുണ്ടായിരിക്കാം. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രശസ്ത നർത്തകരായ വി.പി.ധനഞ്ജയനോടും ഭാര്യ ശാന്ത ധനഞ്ജയനോടും പരിചയക്കാർക്കും സുഹൃത്തുകൾക്കുമൊക്കെ ചോദിക്കിക്കുന്നത് മധുവിധുവിനെ കുറിച്ചാണ്.

'ഗോവയിലെ മധുവിധു യാത്ര അടിച്ചു പൊളിച്ചുവല്ലേ' എന്നു കമന്റടിക്കുന്നനവരോട് ഈ പ്രായത്തിലല്ലേ ഇതൊക്കെ പറ്റുവെന്നാണ് ഇവരുടെ മറുപടി. ദാമ്പത്യ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുമ്പോൾ ഒരു ' അടിപൊളി' മധുവിധു യാത്ര 'അഭിനയിച്ചു ത്രില്ലിലാണ് ഇരുവരും. വൊഡാഫോണിന്റെ പരസ്യ ചിത്രത്തലാണു ജീവിത സായ്ഹാനത്തിൽ മധുവിധു യാത്ര നടത്തുന്ന ദമ്പതികളായി അഭിനയിച്ചത്.

സാധാരണയിൽ നിന്നു വ്യത്യസ്തമായി തുടർ പരമ്പര പോലെ തയ്യാറാക്കിയ പരസ്യം ക്ലിക്കായതോടെ എവിടെ പോയാലും ആളുകളുടെ ചോദ്യം ഈ മധുവിധുവിനെ കുറിച്ചാണെന്ന് ഇവർ പറയുന്നു. പലരുടെയും സംശയം അഭിനയിക്കുകയായിരുന്നോ അതോ ശരിക്കും ആഘോഷിക്കുകയായിരുന്നോയെന്നാണ്. പകുതി അഭിനയവും ബാക്കി ജീവിതവുമായിരുന്നുവെന്നാണ് ഇവർക്കു ഇതേ കുറിച്ചു പറയാനുളളത്. ഷോർട്‌സും കളർഫുൾ ഷർട്ടും ധരിച്ച് ബീച്ചിൽ കറങ്ങി നടന്നും പാർട്ടികളിൽ പങ്കെടുത്തും അടിച്ചു പൊളിക്കുന്ന തമിഴ് ബ്രാഹ്മണ ദമ്പതികളായിട്ടാണു ഇവർ വേഷമിട്ടത്. സദാ പരമ്പരാഗത വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഇരുവരുടെയും വേഷവിധാനങ്ങൾ അടിമുടി മാറ്റി കൊണ്ടായിരുന്നു പരസ്യം ചിത്രീകരിച്ചത്.

നർത്തകർ എന്ന നിലയിൽ ലോക പ്രശസ്തരാണെങ്കിലും പരസ്യം ശ്രദ്ധിക്കപ്പെട്ടത്തിലൂടെ ജനപ്രീതിയുടെ ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുകയാണ്. ഒരൊറ്റ പരസ്യത്തിലൂടെ ഇത്രയേറെ ജനകീയരാകുമെന്ന് ഇരുവരും പ്രതീക്ഷിച്ചില്ല. നൃത്ത ജീവിതത്തിലൂടെ പത്മഭൂഷൻ നേട്ടം വരെ സ്വന്തമാക്കിയെങ്കിലും ജനങ്ങൾ ഇപ്പോൾ പരസ്യത്തിലെ നായികനായി തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുകയാണ്. വഴിയിൽ വച്ചു കാണുന്നവർ പോലും ഓടി വന്നു കൂടെ നിന്നു സെൽഫിയെടുക്കുന്ന സ്ഥിതിയാണ്. ഇങ്ങനെ ഒരു അനുഭവം പ്രതീക്ഷിച്ചില്ലെന്നു ധനഞ്ജയൻ പറയുന്നു.

ഇതിനു മുൻപും ശ്രദ്ധേയമായ പരസ്യ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയിൽ അഭിനയിച്ച തരത്തിലുളള പ്രതികരണമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. നാലു വർഷത്തോളം മുൻപു പ്രമുഖ സംവിധായകൻ രാജീവ് മേനോൻ പെയിന്റ് കമ്പനിയ്ക്കു വേണ്ടി തയ്യാറാക്കിയ പരസ്യത്തിലായിരുന്നു അഭിനയിച്ചത്. കേരളത്തിലെ പ്രേക്ഷകരെ മാത്രം ലക്ഷ്യമാക്കിയുണ്ടാക്കിയ ഈ പരസ്യം ജനശ്രദ്ധ ആകർഷിച്ചുവെങ്കിലും അഭിനേതാവ് എന്ന നിലയിൽ ഇത്ര പ്രചാരം ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്. നർത്തകർ എന്ന നിലയിൽ ശാസ്ത്രീയ നൃത്ത ഗൗരവമായി കാണുന്നവരായിരുന്നു ഇതുവരെ തങ്ങളുടെ ആരാധകരെങ്കിൽ ഇപ്പോൾ ചെറുപ്പക്കാർ വരെ തിരിച്ചറിഞ്ഞു തുടങ്ങിയതു വലിയ സന്തോഷം നൽകുന്നുവെന്നും ധനഞ്ജയൻ പറയുന്നു.

ഐ.പി.എൽ. പ്രേക്ഷകർക്കു വേണ്ടി തയ്യാറാക്കിയ പരസ്യമായതിനാൽ പെട്ടെന്നു തന്നെ യുവജനങ്ങൾക്കിടയിൽ പ്രശസ്തരായിരിക്കുകയാണ്. പരസ്യം പുറത്തിറങ്ങിയതിനു ശേഷം പ്രധാന നൃത്ത പരിപാടികളിൽ നടത്തിയിട്ടില്ല. അതിനാൽ നൃത്താസ്വാദരകരുടെ പ്രതികരണം കൃത്യമായി അറിയാൻ സാധിച്ചില്ല. എന്നാൽ പരിചയമുളളവരൊക്കെ ഫോണിൽ വിളിച്ചു സന്തോഷം അറിയിച്ചു. കുടുംബ ജീവിതത്തിൽ കഴിഞ്ഞ വർഷം 50 വർഷം പൂർത്തിയാക്കിയിരുന്നു. അതിനു ശേഷം ഇത്തവണ രണ്ടും പേരും ചേർന്ന് ഒരു ഗോവൻ യാത്രയ്ക്കു ഒരുങ്ങുന്നതിനിടെയാണു പരസ്യത്തിനു വേണ്ടി ക്ഷണം ലഭിച്ചത്. പ്രമുഖ പരസ്യ സംവിധായകൻ പ്രകാശ് വർമയുടെ പ്രോജക്ടായതിനാൽ അധികം ആലോചിക്കാതെ തന്നെ സമ്മതം മൂളുകയായിരുന്നു.

മാർച്ച് 26നാണ് ക്ഷണം ലഭിച്ചത്. ഉടൻ സമ്മതം മൂളിയതോടെ അടുത്ത ദിവസം തന്നെ ഗോവയിലേക്കു തിരിച്ചു. വളരെ ഹ്രസ്വമായ ഒരു സാധാരണ പരസ്യം എന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ അവിടെ ചെന്നതിനു ശേഷമാണു വ്യത്യസ്തമാണെന്നു മനസിലായത്. വയോധികരായി രണ്ടു ദമ്പതികൾ സ്മാർ്ട്ട് ഫോണിന്റെ സഹായത്തോടെ രണ്ടാം മധുവിധു യാത്രയ്ക്കു പോകുന്നതായിരുന്നു വിഷയം. ഇവരുടെ മധുവിധു വിശേഷം പരമ്പര പോലെ അവതരിപ്പിക്കുകയായിരുന്നു. ശരിക്കുളള ദമ്പതികളെ തന്നെ ചിത്രത്തിൽ വേണമെന്നു സംവിധായകനു നിർബന്ധമുണ്ടായിരുന്നു.

വളരെ സൗഹൃദപരമായ സെറ്റായതിനാൽ ഒന്നിനും ഒരു തടസവുമുണ്ടായില്ല. തമിഴ് ബ്രാഹ്മണരായ ബാലകൃഷ്ണനും ഭാര്യ ആശ എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.സംവിധായകന്റെ നിർദേശം അനുസരിച്ചു ഇരുവരും നല്ല 'ഫ്രീക്കൻ' ദമ്പതികളായി മാറുകയായിരുന്നു. പാർട്ടിയും നൃത്തവുമെല്ലാം എളുപ്പമായിരുന്നുവെങ്കിലും സ്‌കൂട്ടറിൽ ചെത്തി നടക്കുന്ന ഭാഗം ചിത്രീകരിക്കേണ്ടി വന്നപ്പോൾ കുഴഞ്ഞു. സ്‌കൂട്ടർ ഓടിക്കാൻ അറിയാത്തതായിരുന്നു പ്രശ്‌നമായത്. പഠിപ്പിക്കാൻ പ്രത്യേകം ആളെ നിയോഗിച്ചുവെങ്കിലും വിജയമായില്ല. അതിനാൽ അവിടെ മാത്രം ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടി വന്നു. മറ്റൊരു ഭാഗത്തു തടസം നേരിട്ടില്ല.

പരസ്യം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ ചില സീരിയലുകളിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിരുന്നു.സീരിയലിനു വേണ്ടി വരുന്നത്ര സമയം ചെലവഴിക്കാൻ സാധിക്കാത്തതിനാൽ നിരസിക്കുകയായിരുന്നു. എന്നാൽ സിനിമയിലും പരസ്യത്തിലുമൊക്കെ അഭിനയിക്കുന്നതിനു നല്ല അവസരം ലഭിച്ചാൽ ഒരു കൈനോക്കാം എന്നാണ് ഇപ്പോഴത്തെ നിലപാട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram