ഭര്‍ത്താവിന്റെ പിറന്നാള്‍ സമ്മാനം; ഗ്രീസിലേക്ക് ഒരു സോളോ ട്രിപ്പ്


3 min read
Read later
Print
Share

ന്മദിനത്തില്‍ യാതൊരു ടെന്‍ഷനും ചുമതലകളുമില്ലാതെ ഒരു ഫ്രീ ബേര്‍ഡിനെ പോലെ പാറി നടക്കാന്‍ കഴിയുന്നതില്‍പരം സന്തോഷം വേറെ എന്തുണ്ട്. ദുബായില്‍ താമസിക്കുന്ന തലശ്ശേരിക്കാന്‍ ബാനി സദര്‍ ജന്മദിനത്തില്‍ ഭാര്യ ഷെഹനാസിന് നല്‍കിയ സമ്മാനം ഒരു സോളോ ട്രിപ്പായിരുന്നു. സ്ത്രീ സ്വാതന്ത്ര്യവും സമത്വവുമൊക്കെ ഫെയ്‌സ്്ബുക്കിലും വാട്‌സാപ്പിലും മാത്രം ഷെയര്‍ ചെയ്താല്‍ പോരല്ലോ സ്വന്തം ജീവിതത്തിലും അത് പ്രാവര്‍ത്തികമാക്കേണ്ടേ എന്ന് ചോദിക്കുന്നു ബാനി സദര്‍.

ബാനി സദര്‍ ഫെ്‌യ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

പാത്തു സോളോ ട്രിപ്പ്

'നിനക്ക് എന്താ അതിനു മാത്രം ഈ വീട്ടില്‍ പണി ഉള്ളത്'...?

പാത്തുവിനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി ഞാന്‍ ഇടക്ക് പറയുന്ന ഡയലോഗ് ആയിരുന്നു അത്.

അതിനു എപ്പോഴും പാത്തു മറുപടി പറയും,

'ഇവിടെ മൂന്ന് മക്കളെയും നോക്കി വീട്ടില്‍ ഞാന്‍ ഇല്ലാതെ കുറച്ചു ദിവസം ഒറ്റക് ഇരുന്നു നോക്ക്, അപ്പോള്‍ മനസിലാവും അതിന്റെ കഷ്ടപ്പാട്'

അങ്ങനെ ഇരിക്കുമ്പോള്‍ ആണ് പാത്തുവിന്റെ ജന്മദിനം വന്നത്, പിറന്നാളിന് സമ്മാനം ഒന്നും കൊടുത്തില്ലെങ്കില്‍ തലയ്ക്കു ഒലക്ക കൊണ്ട് അടി കിട്ടും എന്ന് ഉറപ്പുള്ള ഞാന്‍ ഇരുന്നു ആലോചിച്ചു,

'എന്ത് സമ്മാനം ആണ് കൊടുക്കേണ്ടത്'?

അപ്പോഴാണ് ആ ആശയം മനസ്സില്‍ വന്നത്, പാത്തുവിനെ ഒരു സോളോ ട്രിപ്പിന് അയക്കുക, ജനിച്ച ദിവസം തന്നെ ഈ ലോകത്തു യാതൊരു വിധ ചുമലതകളും ടെന്‍ഷനും ഇല്ലാതെ ഒരു ഫ്രീ ബേര്‍ഡ് ആയി പാറി പറന്നു നടക്കുക.

പിന്നെ ഈ സ്ത്രീ സ്വാതന്ത്ര്യവും സമത്വവുമൊക്കെ ഫേസ്ബുക്കിലും വാട്‌സപ്പിലും മാത്രം ഷെയര്‍ ചെയാന്‍ ഉള്ളത് അല്ലാലോ, കുറച്ചൊക്കെ സ്വന്തം ജീവിതത്തിലും കാണിക്കാനും ഉള്ള അവസരം കൂടിയായി ഞാന്‍ ഇത് കണക്കാക്കി. അതിന്റെ കൂടെ ഒരു ആഴ്ച വീട്ടില്‍ ഞാന്‍ ഒറ്റക്ക് അവളുടെ സ്ഥാനത്തു ഇരുന്നു കാര്യങ്ങള്‍ നോക്കുക എന്ന ചലഞ്ചും ഏറ്റെടുക്കുക.

സംഭവം പാത്തുവിനോട് പറഞ്ഞപ്പോള്‍ തന്നെ അവള് സന്തോഷം കൊണ്ട് വിളിച്ചു കൂവി, അവള് വര്‍ഷങ്ങളോളം മനസ്സില്‍ ആഗ്രഹിച്ചിരുന്ന Santorini എന്ന ഒരു കൊച്ചു ഗ്രീക്ക് ദ്വീപിലേക്ക് ആയിരുന്നു അവളുടെ സോളോ യാത്ര. അങ്ങനെ അഞ്ചാറു ദിവസം കൊണ്ടു പോകാന്‍ ഉള്ളത് ഒക്കെ തയ്യാറാക്കി, പിറന്നാളിന്റെ തലേന്നു തന്നെ അവള്‍ ഇറ്റലിലേക്കു പറന്നു, അവിടെ നിന്നും പിറ്റേന്ന് സ്വപ്ന നഗരി ആയ Santorini എത്തി.

അതെസമയം ഇങ്ങു വീട്ടില്‍ ഞാനും കുട്ടിപട്ടാളവും വീട് തല കീഴാഴി മറിക്കുക ആയിരുന്നു, സ്‌കൂള്‍ തുറക്കുന്ന സമയം ആയതു കൊണ്ട് ബുക്കും യൂണിഫോമും ഒക്കെ വാങ്ങാന്‍ ആയിട്ടുള്ള ഓട്ടത്തില്‍ ആയിരുന്നു ഞാന്‍.പണ്ട് ഞാന്‍ SSLC പരീക്ഷയുടെ റിസള്‍ട്ട് അറിയാന്‍ വേണ്ടി സ്‌കൂളില്‍ പോയിട്ടു തിരിച്ചു ഓടി വന്നു, വീട് എത്തുന്നതിനു മുന്‍പേ ദൂരെ നിന്നും ഞാന്‍ വിളിച്ചു പറഞ്ഞു...

'അച്ഛാ.... അച്ഛന്റെ മുത്തിന് ഫസ്റ്റ് ക്ലാസ്'. എന്റെ തോല്‍വിയും പ്രതീക്ഷിച്ചു കോലായിലെ ചാര് കസേരയില്‍ ഇരുന്ന എന്റെ ഉപ്പ അത് കേട്ടപ്പോള്‍ തന്നെ ബോധം കേട്ട് വീണു,

അതെ വര്‍ഷം എന്റെ കൂടെ ഇരുന്നു SSLC പരീക്ഷ എഴുതിയ എന്റെ പുന്നാര പെങ്ങള്‍ അവള്‍ക്കു കിട്ടിയ ഫസ്റ്റ് ക്ലാസിനു യാതൊരു വിലയും ഇല്ലാതായി എന്ന് മനസിലാക്കി പൈ കരയുന്നത് പോലെ വാവിട്ടു കരഞ്ഞു, ബോധംകെട്ടു വീണ ഉപ്പാനെ നോക്കണോ, പരൂക്ഷയില്‍ ഫസ്റ്റ് ക്ലാസ്സില്‍ പാസായ മകനെ നോക്കണോ എന്ന് അറിയാതെ, എന്റെ ഉമ്മ പഞ്ചാബി ഹൗസ്സിലെ ദിലീപിനെ പോലെ ജബ ജബ എന്നും പറഞ്ഞു ഓടി നടന്നു.അന്ന് അവരുടെ ഒക്കെ മുന്നില്‍ വിജയശ്രീലാളിതന്‍ ആയി നിന്നതു പോലെ, ഇപ്പോള്‍ പാത്തുവിന്റെ മുന്നിലും നില്‍ക്കണം എന്നുള്ളത് കൊണ്ട് എല്ലാ കഷ്ടപ്പാടും ഞാന്‍ വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്തു.

എല്ലാ ദിവസവും പാത്തു അവിടത്തെ വിശേഷങ്ങള്‍ ഫോട്ടോ ആയി അയച്ചു തന്നുകൊണ്ടിരുന്നു, വളരെ മനോഹരമായ ഒരു കൊച്ചു ദ്വീപ് ആയിരുന്നു Santorini , വളരെ കുറച്ചു ആളുകള്‍ മാത്രം താമസിക്കുന്ന ഈ ദ്വീപില്‍ ഒരുപാട് ഇന്ത്യന്‍ സിനിമകളുടെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്.

അങ്ങനെ ആറ് ദിവസത്തെ ഗ്രീക്ക് പര്യടനവും കഴിഞ്ഞു പാത്തു വന്നു, എയര്‍പോര്‍ട്ടില്‍ പിക്ക് ചെയാന്‍ പോയപ്പോള്‍ കുട്ടിപ്പട്ടാളം ഓടി ചെന്ന് പാത്തുവിനെ എത്ര മിസ് ചെയ്‌തെന്നു പറഞ്ഞു കെട്ടിപിടിച്ചു നിന്നു, പിന്നെ എയര്‍പോര്‍ട്ട് മുതല്‍ വീട് വരെ പാത്തുവിന്റെ ഗ്രീക്ക് പുരാണം ആയിരുന്നു, ഈ ട്രിപ്പ് എത്ര മാത്രം കോണ്‍ഫിഡന്റ് തന്നെനും, എത്ര സന്തോഷം ആയെന്നും, ആ സ്ഥലങ്ങളെ പറ്റിയും ഭക്ഷണത്തെ പറ്റിയും എല്ലാം വാതോരാതെ പ്രസംഗിച്ചു.

വീട്ടില്‍ എത്തിയപ്പോള്‍ കൊണ്ട് വന്ന സമ്മാനങ്ങള്‍ ഒക്കെ തരുന്നതിന്റെ ഇടയില്‍ പാത്തു ചോദിച്ചു,

'എങ്ങനെ ഉണ്ടായിരുന്നു ഞാന്‍ ഇല്ലാതെ അഞ്ചാറു ദിവസം? ശരിക്കും കഷ്ടപെട്ടോ കുട്ടിപട്ടാളത്തെ ഒറ്റക്ക് നോകീട്ടു....?'

ഞാന്‍ വളരെ പതുക്കെ പാത്തുവിന്റെ അടുത്തേക്ക് ചെന്നു, എന്നിട്ട് രണ്ടു കൈ കൊണ്ടും അവളുടെ മുഖം ചേര്‍ത്ത് പിടിച്ചു, എന്നിട്ട് ചോദിച്ചു....

'പാത്തു....എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല നിനക്ക് എന്താ ഇത്ര മാത്രം ഈ വീട്ടില്‍ പണി ഉള്ളതെന്ന്'

Content Highlights: Solo trip to SANTORINI,

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram