കോഴിക്കോട് : ആകാശമാണ് അതിര്. ഗ്ലൈഡറിന്റെ ചിറകു വിടര്‍ന്നത് ചരിത്രനിമിഷത്തിലേക്ക്്് . വനിതാദിനത്തില്‍ കോഴിക്കോടിന്റെ രണ്ട് വനിതാ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ആകാശത്ത് പാരാമോട്ടോര്‍ ഗ്ലൈഡിംഗ് നടത്തി.400 അടിയോളം ഉയരത്തിലുള്ള സാഹസിക സഞ്ചാരം നടത്തിയ സബ് കളക്ടര്‍ വി.വിഘ്‌നേശ്വരിയും അസിസ്റ്റന്റ് കളക്ടര്‍ കെ.എസ്.അഞ്ജുവും തെല്ലും പതറിയില്ല. കോഴിക്കോട് ബീച്ചിലെ രണ്ടുകിലോമീറ്ററോളം നീണ്ട ആകാശയാത്ര പതിനഞ്ചു മിനിറ്റുവീതമായിരുന്നു.
ഷാള്‍ മാറ്റി ,മുടി മാടിയൊതുക്കിക്കെട്ടി, ഹെല്‍മെറ്റ് ധരിച്ച്, ചെരുപ്പുകള്‍ ഊരിമാറ്റി, ഗ്ലൈഡറിന്റെ ഊരിമാറ്റാവുന്ന സീറ്റായ ഹാര്‍നെസ് ശരീരത്തില്‍ ഘടിപ്പിക്കുമ്പോള്‍ വി. വിഘ്‌നേശ്വരി സാഹസച്ചിറകില്‍ ഉയരാന്‍ ഒരുങ്ങുകയായിരുന്നു. 10 വര്‍ഷമായി വാഗമണ്ണിലും മറ്റും സാഹസിക സഞ്ചാരമൊരുക്കുന്ന ചീഫ് പാരാ ഗ്ലൈഡിംഗ് ഇന്‍സ്ട്രക്ടര്‍ സലിം ഹസ്സന്‍ നിര്‍ദ്ദേശങ്ങള്‍ നല്കി. എല്ലാ അഡ്വെഞ്ചര്‍ സ്‌പോര്‍ട്‌സിനും നിര്‍ബന്ധമായ സമ്മത ധാരണാപത്രത്തില്‍ ഇരുവരും ഒപ്പുവച്ചു. രണ്ടുപേര്‍ ഉയര്‍ന്നു പറക്കുന്ന ടാന്‍ഡം ഗ്ലൈഡിംഗാണ് ഇരുവരും നടത്തിയത്. കാഴ്ചക്കാരായെത്തിയ വനിതകളടക്കമുള്ളവര്‍ക്കുനേരെ വിഘ്‌നേശ്വരി താഴ്ന്നുപറക്കുന്ന ലോ പാസ്സിലെല്ലാം കൈകള്‍ ഉയര്‍ത്തി വീശുന്നുണ്ടായിരുന്നു.
അസ്തമസൂര്യന് സുവര്‍ണ്ണ ശോഭ. കാണികള്‍ക്ക് ആഹ്ലാദം.പ്രൊപ്പെല്ലറിന്റെ ഹുങ്കാര ശബ്ദവും കടല്‍ക്കാറ്റിന്റെ വേഗവും അവരുടെ സാഹസികത കുറച്ചില്ല. കുട്ടിയുടെ കൗതുകത്തോടെ അവര്‍ സാഹസിക യാത്ര ആസ്വദിച്ചു.നേരത്തേ യാത്ര ഫഌഗ് ഓഫ് ചെയ്യുമ്പോള്‍ അവര്‍ പറഞ്ഞു: ആകാശത്ത് ചിറകുകളുള്ള പറവയെപ്പോലെ പറക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? യുവജനങ്ങളുടെ സാഹസികത ക്രിയാത്മകാര്യങ്ങളിലേക്കു തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ഇത്തരം സാഹസിക പറക്കല്‍ നടത്തുന്നത്. വനിതാ ദിനത്തില്‍ ഇത് വനിതകള്‍ക്ക് പ്രചോദനമാവണം. കാലാവസ്ഥ പരീക്ഷിക്കാന്‍ ഇന്‍സ്ട്രക്ടര്‍മാര്‍ രണ്ടു പരീക്ഷണപ്പറക്കല്‍ നടത്തി.
മൊബൈല്‍ ടവറിന് അടുത്തേക്കു നീങ്ങുന്നു ,സൂക്ഷിക്കുക ഫല്‍റ്റ്‌സമുച്ചയത്തിനു മുന്നിലൂടെയാണ്് ഇപ്പോള്‍ പറക്കുന്നത് തുടങ്ങിയ മുന്നറിയിപ്പുകള്‍ റിമോട്ടിലൂടെ തത്സമയം സീനിയര്‍ ഇന്‍സ്ട്രക്ടര്‍ എ. ഇബ്രാഹിം നല്കുന്നുണ്ടായിരുന്നു.വളരെ നല്ലത് ഇത് മറ്റുള്ളവര്‍ക്കും ആവാം.മുമ്പ്് ട്രെയിനിംഗ് കാലത്ത്് ഹെലികോപ്ടറില്‍ പോയിട്ടുണ്ട്. പാരാ മോട്ടോര്‍ ഗ്ലൈഡിംഗ്്് ആദ്യാനുഭവം.മുകളിലെത്തിയപ്പോള്‍ വലിയ കെട്ടിടങ്ങളെ തിരിച്ചറിയാമായിരുന്നു. ആദ്യമായാണ് കോഴിക്കോടിന്റെ ആകാശക്കാഴ്ച കാണുന്നത്.പറക്കല്‍ പൂര്‍ത്തിയാക്കിയിറങ്ങിയ വിഘ്‌നേശ്വരി ചെറു ചിരിയോടെ പറഞ്ഞു. രണ്ടാമൂഴത്തിലെ അഞ്ജുവും ഇത് ശരിവച്ചു.
ഡി.ടി.പി.സി. സെക്രട്ടറി സി.പി.ബീന ,തഹസീല്‍ദാര്‍ ഇ.അനിത കുമാരി ,എ.ഡി.എം. ഇ.പി. മേഴ്‌സി തുടങ്ങിയ വനിതാ ഉദ്യോഗസ്ഥര്‍ വനിതകള്‍ ഉയരങ്ങള്‍ കീഴടക്കിയപ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ബകാലിക്കറ്റ് എയ്‌റോ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഒരാള്‍ക്ക് 3000 രൂപ വീതം നല്കിയാല്‍ പൊതുജനങ്ങള്‍ക്കും മൂന്നുമാസത്തേക്ക് ഡി.ടി.പി.സി.യുടെ സഹകരണത്തോടെ നടത്തുന്ന ഈ യാത്രയില്‍ പങ്കുചേരാം.
Content Highlights: women day special sub collector paragliding