Dr Sarin
ലോകം മുഴുവനും വനിത ദിനം ആഘോഷിക്കുകയാണ്. വ്യത്യസ്തമായ രീതിയില്‍ വനിത ദിന ആശംസകള്‍ നല്‍കുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ സരിന്‍. തന്റെ ഭാര്യയായ ഡോ സൗമ്യ സരിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ആശംസകള്‍.ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടെന്ന് പറഞ്ഞു പിടിപ്പിച്ച കാല്പനികതയിലല്ല ഇനിയും ഈ നാട് വളരേണ്ടതെന്ന് അദ്ദേഹം പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
'ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടെന്ന്' പറഞ്ഞു പിടിപ്പിച്ച കാല്പനികതയിലല്ല ഇനിയും ഈ നാട് വളരേണ്ടത്. എന്റെയും നിങ്ങളുടെയും വീട്ടിലെ സ്ത്രീകളുടെ കൂടി അഭിമാനം അടയാളപ്പെടുത്തുന്ന ദിവസമാണിന്ന്. അല്ലാതെ, മറ്റേതോ അച്ഛനോ, മകനോ, ആങ്ങളയോ കണ്ടെത്തിയ പെണ്‍കരുത്തിനെ മാത്രം ഓര്‍ത്തഭിമാനിക്കേണ്ട ദിവസമല്ല ഇന്ന്.
തള്ളയ്ക്ക് പിറന്നവര്‍ക്ക് കൂടിയായി ചുരുക്കിപ്പറയാം, എന്റെ കഥ.
പ്രണയം കൊണ്ടവളെന്നെ വീര്‍പ്പുമുട്ടിച്ചു ആദ്യം. കരുതലോടെ എന്നെ തളച്ചിട്ടു പിന്നെയവള്‍. അവള്‍ പ്രണയിനി.
തനിക്കെത്തേണ്ടയിടങ്ങള്‍ എനിക്കു മുന്നില്‍ പറഞ്ഞു വച്ചു, അവള്‍. അവിടെയെത്താന്‍ അവള്‍ക്കൊറ്റയ്ക്കാകുമെങ്കിലും എനിക്കായി അവള്‍ കാത്തു നിന്നു. അവള്‍ ഭാര്യ.
പിന്നെ അമ്മയായി. സ്റ്റെതസ്‌കോപ്പ് വയ്ക്കുമ്പോള്‍ അനേകായിരം കുരുന്നുകള്‍ക്ക് കൂടി അവള്‍ അമ്മയായി.
പിന്നെയും ഊര്‍ജ്ജം ബാക്കിയായിരുന്നു അവളില്‍. അതെടുത്ത് അവള്‍ എനിക്കു നേരെ നീട്ടിക്കൊണ്ട് ഇന്നും പറയാതെ പറയുന്ന ഒന്നുണ്ട് :
' പിന്നിലല്ല, മുന്നിലുണ്ട് ഞാന്‍!'
'ഏതൊരു പുരുഷൻ്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടെന്ന്' പറഞ്ഞു പിടിപ്പിച്ച കാല്പനികതയിലല്ല ഇനിയും ഈ നാട് വളരേണ്ടത്....
Posted by DrSarin P. on Monday, 8 March 2021
Content Highlights: Womens day 2021