മാതൃദിനത്തില്‍ അമ്മയ്‌ക്കൊപ്പം പുഷ്അപ്പ് എടുത്ത് നടനും സൂപ്പര്‍ മോഡലുമായ മിലിന്ദ് സോമന്‍. 80 വയസുകാരിയായ അമ്മ മിലിന്ദിനൊപ്പം 16 തവണ പുഷ്അപ്പ് എടുക്കുന്ന വീഡിയോയാണ് ട്വിറ്റില്‍ താരം പങ്കുവച്ചിരിക്കുന്നത്. മാതൃദിനത്തിലാണ് മിലന്ദ് ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകനൊപ്പം സാരിയിലാണ് അമ്മ പുഷ്അപ്പ് എടുക്കുന്നത്.
പ്രായം വെറും അക്കങ്ങളാണെന്ന് അമ്മ തെളിയിക്കുന്നു, എന്റെ അമ്മ ഇപ്പോഴും ചെറുപ്പമാണ്. എല്ലാ ദിവസവും എനിക്ക് മാത്യദിനമാണെന്നും മിലിന്ദ് ട്വിറ്ററില്‍ കുറിക്കുന്നു. ഇത് എല്ലാ അമ്മമാര്‍ക്കും ഒരു സന്ദേശമാണെന്നും നിങ്ങള്‍ എന്തു ചെയ്യുന്നവരാണെങ്കിലും നിങ്ങള്‍ക്ക് വേണ്ടി പത്തുമിനിറ്റ് ചെലവഴിക്കണം എന്നും പുഷ്അപ്പിനു ശേഷം മിലിന്ദ് പറയുന്നുണ്ട്. പുഷ്അപ്പിനുശേഷം മിലിന്ദ് അമ്മയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും കാണാം.
Content Highlights: On Mother's Day, Milind Soman's 80-Year-Old Mother Does 16 Push-Ups