മീ ടൂ: ആരോപണം ഉന്നയിക്കുന്നത് 'വഴിപിഴച്ച മനസ്സുള്ളവരെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍


1 min read
Read later
Print
Share

സ്ത്രീകള്‍ക്കെതിരെ പുരുഷന്‍മാരും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയാല്‍ അത് അംഗീകരിക്കാന്‍ കഴിയുമോ?- അദ്ദേഹം ചോദിച്ചു.

ന്യൂഡല്‍ഹി: അടുത്തിടെ നിരവധി പ്രമുഖര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ട് സജീവമായ 'മീ ടൂ' കാമ്പയിനെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍. 'വഴിപിഴച്ച മനസ്സുള്ള'വരാണ് മി ടൂ കാമ്പയിന്‍ ആരംഭിച്ചതെന്നും വര്‍ഷങ്ങള്‍ മുന്‍പ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ അടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പലരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണ്. 'അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒന്നിച്ച് കളിക്കുമ്പോള്‍ സംഭവിച്ചത്' എന്നൊക്കെപ്പറഞ്ഞാണ് പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത് ശരിയാണോ? ഇത് ചിലരുടെ വഴിപിഴച്ച മനസ്സിന്റെ ഫലമാണ്- പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മീ ടൂ കാമ്പയിന്‍ കൊണ്ട് രാജ്യത്തിന്റെയും സ്ത്രീകളുടെയും പ്രതിച്ഛായ നശിപ്പിക്കുക എന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടായിട്ടില്ല. ഈ സ്ത്രീകള്‍ക്കെതിരെ പുരുഷന്‍മാരും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയാല്‍ അത് അംഗീകരിക്കാന്‍ കഴിയുമോ?- അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മീ ടൂ കാമ്പയിന്റെ ഭാഗമായി നിരവധി സ്ത്രീകളാണ് പ്രമുഖരായ വ്യക്തികള്‍ക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. കേന്ദ്ര മന്ത്രിയെക്കൂടാതെ നാനാ പടേക്കര്‍, അലോക് നാഥ്, സുഭാഷ് ഖായ്, ചേതന്‍ ഭഗത്, കൈലാഷ് ഖേര്‍, വൈരമുത്തു തുടങ്ങി സിനിമാ-സാഹിത്യ രംഗങ്ങളില്‍നിന്നടക്കം നിരവധി പേര്‍ ആരോപണ വിധേയരായി.

Content Highlights: MeToo movement, people with 'perverted minds', Pon Radhakrishnan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram