സധൈര്യം തുറന്ന് പറയുന്നതിലൂടെ അടുത്ത തലമുറക്കും ധൈര്യം പകര്‍ന്ന് കൊടുക്കുകയാണ് മീ ടൂ മൂവ്‌മെന്റ്. പുരുഷന്മാരില്‍ നിന്നുണ്ടാകാവുന്ന ഇത്തരത്തിലുള്ള എന്ത് പെരുമാറ്റവും ചെറുത്ത് നില്‍ക്കാവുന്നതാണ് എന്ന് തൊട്ടുപിറകിലുള്ള തലമുറ പറഞ്ഞുകൊടുക്കുകയാണ്.
ഈ തുറന്നു പറച്ചിലുകള്‍ ഗുണം ചെയ്യും. ഇനിയൊരു സ്ത്രീയോട് മോശമായി പെരുമാറാന്‍ ആളുകള്‍ ഭയപ്പെടും. കാരണം എത്ര വര്‍ഷം കഴിഞ്ഞാലും ഇത് എനിക്ക് നേരെ തിരിഞ്ഞ് കൊത്തും എന്ന് മനസ്സിലായാല്‍ ഇനിയവര്‍ സൂക്ഷിച്ചിരിക്കും..എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പഴയ കാര്യങ്ങള്‍ തുറന്ന് പറയുന്നതിലൂടെ നിയമപരമായ സാധുത ഒരുപക്ഷേ കുറവായിരിക്കാം.
വരുംതലമുറയുടെ ഭാവി സുരക്ഷിതമാക്കുകയാണ് യഥാര്‍ഥത്തില്‍ മീ ടൂ മൂവ്മെന്റ് ചെയ്യുന്നത്.
Content Highlights: Me Too Movement