മലയാള സിനിമയുടെ നിലാപാടെവിടെ : അഞ്ജലി മേനോന്‍


അഞ്ജലി മേനോന്‍

1 min read
Read later
Print
Share

ശക്തമായ നടപടികളിലൂടെ സിനിമാ മേഖലയില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ അനുവദിക്കില്ലെന്നാണ് മുംബൈ ഫിലിം ഇന്‍ഡസ്ട്രി എടുക്കുന്ന നിലപാട്. എന്നാല്‍ മലയാള സിനിമയുടെ നിലാപാടെവിടെ?

മീ ടൂ ക്യാമ്പെയ്നില്‍ ആരോപണം നേരിട്ട താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് ബോളിവുഡിലെ സംഘടനകള്‍. അവര്‍ യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നിലപാടാണ് അവരുടേത്.

ഹോട്സ്റ്റാര്‍, കുറ്റാരോപിതര്‍ ഉള്‍പ്പെട്ട ടിവി ഷോകള്‍ അവസാനിപ്പിച്ചു. കുറ്റാരോപിതര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഫാന്റം ഫിലിംസ് പോലുള്ള കമ്പനികള്‍ വേണ്ടെന്നുവെച്ചു.

ഇവര്‍ക്കൊപ്പമുള്ള സിനിമകള്‍ ആമിര്‍ ഖാന്‍ അടക്കമുള്ള താരങ്ങള്‍ ഉപേക്ഷിച്ചു. അതീജീവിച്ച സ്ത്രീ അവരുടെ സംഘടനയിലെ അംഗമല്ലാതിരുന്നിട്ടുകൂടി നടന്‍മാരുടെ സംഘടനയായ സിന്റാ (സി.ഐ.എന്‍.ടി.എ. എ.) ലൈംഗികാരോപണം നേരിടുന്ന നടന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ശക്തമായ നടപടികളിലൂടെ സിനിമാ മേഖലയില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ അനുവദിക്കില്ലെന്നാണ് മുംബൈ ഫിലിം ഇന്‍ഡസ്ട്രി എടുക്കുന്ന നിലപാട്. എന്നാല്‍ മലയാള സിനിമയുടെ നിലാപാടെവിടെ?

കേരളത്തില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ അവള്‍ പ്രതികരിച്ചു. പൊലീസില്‍ പരാതി നല്‍കി. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പുവരുത്തി. കേരളം ശക്തമായ സിനിമാസംഘടനകള്‍ പ്രവര്‍ത്തിക്കുന്ന ഇടമാണ്.
രാജ്യാന്തര തലത്തില്‍ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ഇവിടെയുണ്ടെന്നത് മറക്കുന്നില്ല. എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികള്‍ എവിടെ. ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram