-
വരുന്നത് നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കാലമാണെന്ന് ദീപ്തി സതി.
''കഴിഞ്ഞുപോയതും പെണ്‍കുട്ടികളുടെ വര്‍ഷമായിരുന്നുവെന്ന് തോന്നുന്നുണ്ട്. അതുപോലെ ഇനി വരാനിരിക്കുന്നതും പെണ്‍കരുത്തിന്റെ വര്‍ഷങ്ങളാവും. സ്ത്രീകള്‍ക്ക് ഒരുപാട് ശക്തിയുണ്ട്. പക്ഷേ സമൂഹം നമുക്ക് അത്രയും അവസരങ്ങള്‍ തന്നില്ല. അതുകൊണ്ട് അത് തെളിയിക്കാന്‍ പറ്റിയില്ല. പക്ഷേ ഇപ്പോള്‍ സമൂഹം കുറെക്കൂടി വിശാലവും തുറന്നതുമായിരിക്കുന്നു. സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇത് നല്ലൊരു അവസരമാണ്.
റേപ്പ് ഉണ്ടാക്കുന്നൊരു കളങ്കമുണ്ട്. അത് മാറണം. നമ്മുടെ പഴ്‌സ് ആരെങ്കിലും എടുത്തു. അപ്പോള്‍ ഒരാള്‍ പഴ്‌സ് മോഷ്ടിച്ചെന്ന് നമ്മള്‍ ഓപ്പണായിട്ട് വിളിച്ച് പറയും. പക്ഷേ ബലാത്സംഗത്തിലോ. അതിന്റെ ഇരയെ സംബന്ധിച്ച് അതൊരു വലിയ കളങ്കമാണ്. പക്ഷേ അത് ചെയ്തവരോ സ്വതന്ത്രമായി നടക്കുന്നു. 2020 മുതല്‍ സ്ത്രീകളുടെ ദശകമാവണമെങ്കില്‍ സര്‍ക്കാരും ജനങ്ങളും ഇത്തരം ഇരകളെ നോക്കി സഹതാപം കാണിക്കുകയല്ല ചെയ്യേണ്ടത്. അവരെ തൊടാന്‍ പറ്റില്ല, അവരെ മാറ്റിനിര്‍ത്തണം എന്നൊക്കെ പറയുകയുമരുത്. ഇങ്ങനെയൊരു അനുഭവം ഉണ്ടായാല്‍ എന്നോടൊരാള്‍ നീതിയില്ലാതെ പെരുമാറി എന്ന് തുറന്ന് പറയാന്‍ കഴിയണം. എനിക്ക് നീതി വേണമെന്ന് ഉറക്കെ വിളിച്ച് പറയണം. അങ്ങനെയാവുമ്പോള്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പറ്റും. പക്ഷേ ഇപ്പോള്‍ എത്ര കേസുകളാണ് ഇന്ത്യയില്‍ ഒന്നുമാവാതെ കിടക്കുന്നത്. ഒരു ശിക്ഷയും ഏറ്റുവാങ്ങാതെ എത്ര കുറ്റവാളികള്‍ ജീവിച്ചിരിക്കുന്നു. അതിനെതിരെ സംസാരിക്കാനുള്ള ശബ്ദം ഇപ്പോഴും സ്ത്രീകള്‍ക്കില്ല. പക്ഷേ അടുത്ത ദശകത്തില്‍ നമ്മള്‍ക്കത് ഉറപ്പാക്കാന്‍ കഴിയണം.''
Content Highlights: deepthi sathi on decade of girl power