Photo: Gettyimages.in
കൊച്ചി: ഉത്തര, വിസ്മയ ഇപ്പോഴിതാ ആലുവയിൽനിന്ന് മൊഫിയ. സ്ത്രീധനപീഡനത്തിനെതിരേ നടപടികൾ ശക്തമാക്കിയെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും പീഡനത്തെതുടർന്ന് ജീവനൊടുക്കിയവരുടെയും കൊല്ലപ്പെട്ടവരുടെയും പട്ടികയിൽ പുതിയ പേരുകൾ എഴുതിച്ചേർക്കപ്പെടുകയാണ്.നിയമം കർക്കശമാക്കുമ്പോഴും ഇതിന്റെ ഗുണഫലങ്ങൾ പ്രായോഗികമായി ജനങ്ങളിലേക്ക് എത്തുന്നില്ല എന്നാണ് വർത്തമാനകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
സ്ത്രീധനപീഡന പരാതികൾ വർധിച്ചപ്പോഴാണ് സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. തുടർന്ന് എല്ലാ ജില്ലകളിലും സ്ത്രീധനം തടയാനുള്ള ഓഫീസർമാരെ നിശ്ചയിച്ച് വനിതാ ശിശുവികസന വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളിൽ മാത്രമുണ്ടായിരുന്ന സ്ത്രീധനനിരോധന ഓഫീസർ തസ്തികയാണ് 14 ജില്ലകളിലും വ്യാപിപ്പിച്ചത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫീസറായും നിയമിച്ചിട്ടുണ്ട്. പക്ഷേ, പീഡനം നേരിട്ടാൽ സ്ത്രീകൾക്ക് തുണയാകാനുള്ള സംവിധാനത്തെക്കുറിച്ച് ഇപ്പോഴും വലിയൊരു വിഭാഗം ജനങ്ങളും അജ്ഞരാണ്.
കഴിഞ്ഞ ആറുവർഷത്തെ സ്ത്രീധനപീഡന മരണങ്ങൾ: 2016-25, 2017-2, 2018-17, 2019-8, 2020-6, 2021-8 (സെപ്റ്റംബർവരെ)
പോരാട്ടം എല്ലാ അമ്മമാർക്കും വേണ്ടി -ഇന്ദിരാ രാജൻ
സ്ത്രീധനത്തിന്റെ പേരിൽ മക്കൾ കൺമുന്നിൽ പീഡിപ്പിക്കപ്പെടുന്നത് കാണുന്ന എല്ലാ അമ്മമാർക്കും വേണ്ടിയാണ് തന്റെ നിയമ പോരാട്ടമെന്ന് ഡോ. ഇന്ദിരാ രാജൻ പറയുന്നു. സ്ത്രീധനമെന്ന സംവിധാനം ഇല്ലാതാക്കുംവിധം സ്ത്രീധനനിരോധന നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഡോ. ഇന്ദിരാ രാജൻ ഹൈക്കാടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.
Content Highlights: anti dowry, day dowry system in kerala, emotional manipulation, emotional abuse