വേഷം സാരി, വായിക്കുന്നത് ബാസ് ഗിത്താര്‍, വേറെലെവലാണെന്ന് സോഷ്യല്‍ മീഡിയ


1 min read
Read later
Print
Share

സാരിയാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണമെന്നാണ് പലരുടെയും കമന്റ്.

നീലാഞ്ജന ഗോഷ് ദാസ്തിദാർ Photo: twitter.com|sashiwapang, facebook.com|nilanjana.ghoshdastidar.5

കൈയിൽ ബാസ് ഗിത്താർ. വായിക്കുന്നത് അമേരിക്കൻ മെറ്റൽബാൻഡായ സിംഫണി എക്സിന്റെ സീ ഓഫ് ലൈസ് എന്ന പാട്ട്. വേഷം സാരി. ട്വിറ്ററിൽ വൈറലായ ഈ വീഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആളുകൾ.

'മോഹിനി ദേയ്ക്ക് ശേഷം മറ്റൊരു ബംഗാളി വനിതാ ബാസിസ്റ്റ്. സിംഫണി എക്സിന്റെ സീ ഓഫ് ലൈസുമായി നീലാഞ്ജന ഗോഷ് ദാസ്തിദാർ.' എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തയാൾ അതിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

മൊത്തം വീഡിയോ പാട്ടുകാരിയുടെ തന്നെ പേഴ്സണൽ യൂട്യൂബ് ചാനലിൽ വൈറലായിരുന്നു. ഇതിന്റെ ചെറിയൊരു ഭാഗമാണ് ട്വിറ്റർ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. വീഡിയോ ഒരു ലക്ഷത്തോളം ലൈക്കുകൾ നേടിക്കഴിഞ്ഞു. സാരിയാണ് വീഡിയോയുടെ പ്രധാന ആകർഷണമെന്നാണ് പലരുടെയും കമന്റ്. നീലീഞ്ജനയുടെ പാട്ട് വേറെ ലെവലാണെന്നാണ് മിക്കവരുടെയും അഭിപ്രായം.

Content Highlights:saree-clad musician playing metal song Sea of Lies on bass guitar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

6 min

സ്വപ്നങ്ങളിലേക്ക് നടന്നടുക്കുന്ന പെണ്ണുങ്ങള്‍

Aug 20, 2019


mathrubhumi

7 min

ജനിച്ചയുടനെ കുഞ്ഞിനെ സംസ്‌കരിക്കാനുള്ള സമ്മതപത്രത്തില്‍ ഒപ്പിടേണ്ടി വന്ന ഒരമ്മ..

Apr 22, 2019


raji thampi

5 min

'തേരേ ബിനാ സിന്ദഗീ'...

May 29, 2021