അശ്ലീലച്ചുവയോടെ പെരുമാറി, പരാതിപ്പെട്ട യുവതിക്ക് ലഭിച്ചത് 200 രൂപയുടെ കൂപ്പണും ക്ഷമാപണക്കുറിപ്പും


1 min read
Read later
Print
Share

സ്വിഗ്ഗി ഡെലിവറി ബോയിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെട്ട സ്ത്രീക്ക് ലഭിച്ചത് ക്ഷമാപണക്കുറിപ്പും 200 രൂപയുടെ കൂപ്പണും.ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി കമ്പനിയായ സ്വിഗ്ഗിയില്‍ നിന്നുണ്ടായ അനുഭവം ഫെയ്‌സ്ബുക്കില്‍ ഇവര്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നിഷ(യഥാര്‍ഥ പേരല്ല) സ്വിഗ്ഗിയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്. ഭക്ഷണപ്പൊതി നല്‍കാനായി വീട്ടിലെത്തിയ ഡെലിവെറി ബോയ് നിഷയോട് എന്തോ പറഞ്ഞു. അയാള്‍ പറഞ്ഞത് മനസ്സിലാകാത്തതിനാല്‍ വീണ്ടും പറയാന്‍ നിഷ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ അശ്ലീലച്ചുവയോടെ സംസാരിക്കുകയാണെന്ന് മനസ്സിലായത്.

ഭയന്നുപോയ നിഷ ഇയാളില്‍ നിന്ന് ഭക്ഷണപ്പൊതി പിടിച്ചുവാങ്ങുകയും അയാള്‍ക്ക് നേരെ വാതിലടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടപ്പോഴാണ് ക്ഷമാപണത്തിന്റെ കുറിപ്പും 200 രൂപയുടെ കൂപ്പണും ഇവര്‍ക്ക് ലഭിച്ചത്. തനിക്കുണ്ടായ അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചതിനെ തുടര്‍ന്ന് സ്വിഗ്ഗി അധികൃതര്‍ ഇവരെ നേരിട്ട് ബന്ധപ്പെടുകയും ക്ഷമാപണം നടത്തുകയും ചെയ്തു. വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Content Highlights: Swiggy sends sorry note and Rs 200 coupon, Abused by delivery Boy

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram