ഗായിക അന്‍സാ പോപിന്റെ മൃതദേഹം ഡാന്യൂബ് നദിയില്‍: മരണത്തില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്


1 min read
Read later
Print
Share

2015 ല്‍ അവര്‍ തനിച്ചു പാടിയ ആദ്യത്തെ ആല്‍ബം പുറത്തിറക്കി. ഈ വര്‍ഷം ആദ്യം അന്‍സാ തനിക്കു ഒരു പെണ്‍പങ്കാളിയുണ്ടെന്ന് വെളിപ്പെടുത്തിരുന്നതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റൊമാനിയിന്‍-കനേഡിയന്‍ ഗായികയും ഗാനരചയിതാവുമായ അന്‍സാ പോപിന്റെ മൃതദേഹം ഡാന്യൂബ് നദിയില്‍ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച്ചയായിരുന്നു ഇവരുടെ മൃതദേഹം ഡാന്യൂബ് നദിയില്‍ നിന്നു കണ്ടെത്തിയത്. അന്‍സയെ കാണാനില്ലെന്ന സഹോദരിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മുങ്ങല്‍ വിദഗ്ധര്‍ നദിയില്‍ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അന്‍സയുടെ കുടുംബക്കാര്‍ എല്ലാവരും ഒരുമിച്ചുകൂടിയപ്പോള്‍ അന്‍സാ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് സഹോദരി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡാന്യൂബ് നദിയില്‍ നിന്ന് അന്‍സയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏഴാം വയസിലാണ് അന്‍സയുടെ സംഗീത ജീവിതം ആരംഭിക്കുന്നത്.

ഇവരുടെ കുട്ടിക്കാലത്ത് കുടുംബം രാഷ്ട്രീയ അഭയാര്‍ത്ഥികളായി റൊമാനിയയില്‍ നിന്ന് കാനഡയിലേയ്ക്ക് കുടിയേറുകയായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചതിനു ശേഷം 1993 ഇവര്‍ തിരികെ റൊമാനിയയില്‍ എത്തി. എന്നാല്‍ വൈകാതെ അന്‍സാ കാനഡയ്ക്ക് തിരികെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. 2008 ലായിരുന്നു അന്‍സ ആല്‍ബങ്ങള്‍ക്കു വേണ്ടി വരികള്‍ എഴുതാന്‍ തുടങ്ങിയത്. 2015 ല്‍ അവര്‍ തനിച്ചു പാടിയ ആദ്യത്തെ ആല്‍ബം പുറത്തിറക്കി. ഈ വര്‍ഷം ആദ്യം അന്‍സാ തനിക്കു ഒരു പെണ്‍പങ്കാളിയുണ്ടെന്ന് വെളിപ്പെടുത്തിരുന്നതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗായികയുടെ മരണത്തില്‍ ദൂരുഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

Content Highlights: Singer Anca Pop dies aged 34 after her car plunges into the Danube River in southwestern Romania

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram