എനിക്ക് മരിക്കണ്ട; ചോരയൊലിപ്പിച്ച മേക്കപ്പണിഞ്ഞ് റഷ്യന്‍ വനിതകളുടെ പ്രതിഷേധം


2 min read
Read later
Print
Share

രക്തമൊലിപ്പിച്ച്, അടിയേറ്റ പാടുകളുമായി, മുറിവുകളുമായി, വേദനയില്‍ നില്‍ക്കുന്ന സ്ത്രീകള്‍..ഗാര്‍ഹിക പീഡനത്തിനെതിരെ സാമൂഹിക മാധ്യമത്തിലൂടെ ഒരു പുതിയ കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് റഷ്യന്‍ സ്ത്രീകള്‍.

ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നര്‍ഥം വരുന്ന ഹാഷ്ടാഗിലാണ് മുറിവേറ്റ, അടിയേറ്റ രീതിയില്‍ മേക്കപ്പണിഞ്ഞുള്ള ചിത്രങ്ങള്‍ ഇവര്‍ പങ്കുവെച്ചിരിക്കുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായ ബില്‍ എത്രയും പെട്ടെന്ന് പാസ്സാക്കുന്നതിനായി സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.

അലക്‌സാണ്ട്രിയ മിട്രോഷിന ആണ് ഈ ആശയം മുന്നോട്ട് വെച്ച് ആദ്യമായി ഫോട്ടോഷൂട്ട് നടത്തിയത്. ഇവര്‍ പങ്കുവെച്ച ആദ്യ ചിത്രം തന്നെ ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി. നാലരലക്ഷത്തോളം ലൈക്കുകളാണ് ചിത്രം നേടിയത്. ഇതോടെ പിന്തുണ പ്രഖ്യാപിച്ച് നിരവധി സ്ത്രീകള്‍ തങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ജൂലൈ എട്ടിന് റഷ്യല്‍ ഓള്‍ഗ എന്ന യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. എട്ടുവയസ്സുള്ള മകന് മുന്നില്‍ വെച്ചാണ് ഭര്‍ത്താവ് ഓള്‍ഗയെ ആക്രമിക്കുന്നതും കൊലപ്പെടുത്തിയതും. ഭര്‍ത്താവില്‍ നിന്നുള്ള ഉപദ്രവങ്ങളെ കുറിച്ചും കൊലപ്പെടുത്തുമെന്ന ഭീഷണിയുണ്ടെന്നും പോലീസില്‍ മരിക്കുന്നതിന് മുമ്പേ ഓള്‍ഗ പരാതിപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവര്‍ കൊല്ലപ്പെടുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അലക്‌സ്ണ്ട്രിയ കാമ്പയിന്‍ ആരംഭിക്കുന്നത്.

ഗാര്‍ഹിക പീഡനങ്ങള്‍ നിരോധിക്കുന്നതിനും അതിക്രമങ്ങള്‍ക്ക് ഇരയായവരെ സംരക്ഷിക്കുന്നതിനും വേണ്ടി എത്രയും പെട്ടെന്ന് റഷ്യ പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നാണ് അലക്‌സാണ്ട്രിയ അടക്കമുള്ളവരുടെ ആവശ്യം.

'ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് റഷ്യയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അപര്യാപ്തമാണ്. ഇരയെ സംരക്ഷിക്കാന്‍ ഇതിന് സാധിക്കുന്നില്ല. മൂന്നില്‍ ഒരു സ്ത്രീ വീതം ഭര്‍ത്താവിന്റെ പീഡനത്തിന് ഇരയാകുന്നു'- റഷ്യന്‍ ബ്ലോഗറായ ഒക്‌സാന ക്രാവ്റ്റ്‌സോവ പറയുന്നു. 'ഓരോ 45 മിനിട്ടിലും ഒരു സ്ത്രീ വീതം വീടുകളില്‍ കൊല്ലപ്പെടുന്നു. കണക്കുകള്‍ ഭീതിപ്പെടുത്തുന്നതാണ്.' എന്നാല്‍ ഒക്‌സാന കണക്കുകളെ ഉയര്‍ത്തിക്കാണിക്കുകയാണെന്നും അത്രയേറെ ഭയാനകമായ സാഹചര്യം നിലവില്‍ റഷ്യയില്‍ ഇല്ലെന്നും വാദിക്കുന്നവരുമുണ്ട്.

. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ പരിഹരിക്കുന്നതില്‍ രാജ്യം എത്ര പരിതാപകരമാണെന്ന് ചൂണ്ടിക്കാണിക്കുന്നിനായി കുറച്ചുനാള്‍ മുമ്പ് റഷ്യയില്‍ അവളുടെ തെറ്റല്ല എന്നര്‍ഥം വരുന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു അതിന് വളരെ വലിയ പ്രചാരമാണ് ലഭിച്ചത്.

'സ്ത്രീകള്‍ തോള്‍ക്ക് തോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന കരുത്ത് വളരെ വലുതാണ്.' കാമ്പയിന് പിന്തുണയേകി ചിത്രങ്ങള്‍ പങ്കുവെച്ച പൊപോവ എന്ന യുവതി പറയുന്നു

Content Highlights: Russian women using bloody make-up to tackle domestic abuse

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram