സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങളെയും നിയമപരിരക്ഷയെയും കുറിച്ച് ഓണ്‍ലൈനായി അറിയാന്‍ ഇതാ ഒരു വെബ്‌സൈറ്റ്. ടാന്‍സാനിയന്‍ വുമണ്‍സ് ലീഗല്‍ സര്‍വീസ് സംഘടനയും ഇന്ത്യന്‍ ടി.ആര്‍.എസ്.ലോ ഓഫീസേഴ്‌സും സംയുക്തമായാണ് www.girlsgottaknow.in എന്ന ഈ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. ചെറുതെങ്കിലും സ്ത്രീകള്‍ക്ക് വളരെ സഹായപ്രദമാകുന്ന ഒരു ടാര്‍സാനിയന്‍ ആശയം ഇന്ത്യയില്‍ നടപ്പാക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് വുമണ്‍സ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സുഹാന്‍ ഫഹേയ് പറഞ്ഞു.
ഈ പ്രൊജക്ട് നടപ്പാക്കാന്‍ തങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ സഹായം ഉണ്ടെന്നും അവര്‍ അറിയിച്ചു. സ്ത്രീകളില്‍ നിയമങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാന്‍ വളരെയധികം സഹായിക്കുന്നതാണ് ഈ വെബ്‌സൈറ്റ് എന്ന് ടി.ആര്‍.എസ്. ലോ ഓഫീസേഴ്‌സ് പാര്‍ട്ണര്‍ താലീഷ് റേ പറഞ്ഞു. നിയമത്തിലെ എല്ലാ വിഭാഗത്തെ കുറിച്ചും ഒരു ചെറിയ വിവരണം അടങ്ങുന്നതായിരിക്കും സൈറ്റിലെ വിവരങ്ങള്‍. നിയമത്തെ കുറിച്ചുള്ള അറിവ് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഉപകരിക്കുമെന്നും അവര്‍ പറഞ്ഞു.