ആര്‍ത്തവം വിശുദ്ധിയുടെ അളവുകോലല്ല, വ്രതമെടുത്ത് മലചവിട്ടും: തൃപ്തി


1 min read
Read later
Print
Share

കേരള സര്‍ക്കാരും കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തൃപ്തി ദേശായി

മുംബൈ: സ്ത്രീ വിശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമാണെന്ന് കരുതുന്നില്ലെന്നും എന്നാല്‍ നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതമെടുത്തുതന്നെ ശബരിമല സന്ദര്‍ശിക്കുമെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപതി ദേശായി. പുരുഷന് തുല്യമായ ആരാധന സ്വാതന്ത്ര്യം ലഭിച്ച ഹാജി അലി ദര്‍ഗയില്‍ ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

ആരാധനയില്‍ ലിംഗനീതി നേടിയെടുക്കുന്നതിനായുള്ള സമരത്തില്‍ ശബരിമലയാണ് അടുത്ത ലക്ഷ്യം. ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഈ മാസം അവസാനം കേരളത്തില്‍ വിളിച്ചു ചേര്‍ക്കും. സമാന നിലപാടുകളുള്ള സംഘടനകള്‍ സ്ത്രീമുന്നേറ്റത്തിന് പിന്തുണ നല്‍കുമെന്നാണ പ്രതീക്ഷിക്കുന്നതെന്നും തൃപ്തി ദേശായി പറഞ്ഞു.

ഈ വിഷയത്തില്‍ പല കോണുകളില്‍ നിന്നുമുയരുന്ന ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും കേരള സര്‍ക്കാരും കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ ശക്തമായ നിലപാടുകള്‍ ശബരിമലയില്‍ ലിംഗനീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അനുകൂല വിധിക്കായി കാത്തുനില്‍ക്കാതെ പ്രക്ഷോഭം തുടരുമെന്നും തൃപ്തി ദേശായി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram