പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാതെ സഞ്ചരിച്ച ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സൗദി അറേബ്യന്‍ യുവതിക്കു നേരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി. സൗദി അറേബ്യയിലെ റിയാദിലാണ് സംഭവം.
മലക് അല്‍ ഷെഹ്രി എന്ന അക്കൗണ്ടില്‍നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു. ചിത്രം നിരവധി തവണ റിട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
കടുത്തഭാഷയിലുള്ള പ്രതിഷേധങ്ങളാണ് യുവതിക്കു നേരെ ഉണ്ടായിട്ടുള്ളത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം നായകള്‍ക്കു കൊടുക്കാന്‍ ആവശ്യപ്പെടുന്നവര്‍ പോലുമുണ്ട്.
"വി ഡിമാന്‍ഡ് ദ ഇംപ്രസണ്‍മെന്റ് ഓഫ് ദ റിബല്‍ എഞ്ചല്‍ അല്‍ ഷെഹ്രി" എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും സജീവമാണ്. അതേസമയം യുവതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളവരുടെ എണ്ണവും ചെറുതല്ല. ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാന്‍ കാണിച്ച ധൈര്യത്തെ പ്രശംസിച്ചു കൊണ്ടുള്ളതാണ് പിന്തുണയ്ക്കുന്നവരുടെ ട്വീറ്റുകള്‍.