മുംബൈ: അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്ത്രീകള്‍ ഹാജി അലി ദര്‍ഗയിലെ പരിപാവന സ്ഥലത്ത് പ്രവേശിച്ച് പ്രാര്‍ഥന നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരടങ്ങുന്ന സംഘമാണ് ദര്‍ഗയിലെത്തിയത്.
അടുത്ത ലക്ഷ്യം ശബരിമലയാണെന്ന് സ്ത്രീപ്രവേശ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സാമൂഹികപ്രവര്‍ത്തക തൃപ്തി ദേശായി പ്രതികരിച്ചു. സ്ത്രീകള്‍ക്ക് ഏത് ആരാധനാലയത്തിലും പുരുഷന്മാരെപ്പോലെ ആരാധനയ്ക്ക് അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു.
അടുത്ത ലക്ഷ്യം ശബരിമലയാണെന്ന് സ്ത്രീപ്രവേശ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സാമൂഹികപ്രവര്‍ത്തക തൃപ്തി ദേശായി പ്രതികരിച്ചു. സ്ത്രീകള്‍ക്ക് ഏത് ആരാധനാലയത്തിലും പുരുഷന്മാരെപ്പോലെ ആരാധനയ്ക്ക് അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു.
ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്റെ നേതൃത്വത്തിലാണ് നൂറോളം സ്ത്രീകളടങ്ങുന്ന സംഘം ചൊവ്വാഴ്ച ഉച്ചയോടെ ദര്‍ഗയിലെത്തിയത്. അധികൃതര്‍ തടഞ്ഞില്ലെന്നും പ്രാര്‍ഥന നടത്തി തിരിച്ചുപോകുകയായിരുന്നെന്നും ആന്ദോളന്‍ പ്രവര്‍ത്തക നുര്‍ജഹാന്‍ സാഫിയ നിയാസ് പറഞ്ഞു. എന്നാല്‍, വിശുദ്ധ ഖബറിടത്തില്‍ തൊട്ട് പ്രര്‍ഥിക്കാനായില്ല. ഡല്‍ഹിയില്‍ അടുത്ത് നടക്കുന്ന സംഘടനയുടെ ദേശീയയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു. ആഹ്ലാദസൂചകമായി സംഘഗാനം ആലപിച്ചാണ് പ്രവര്‍ത്തകര്‍ ദര്‍ഗ വിട്ടത്.
ദീര്‍ഘകാലത്തെ നിയമപ്പോരാട്ടത്തിനൊടുവിലാണ് ദര്‍ഗയ്ക്കുള്ളിലേക്ക് സ്ത്രീകള്‍ക്ക് വീണ്ടും പ്രവേശനം ലഭിച്ചത്. ഹാജി അലി ദര്‍ഗയില്‍ 2012 വരെ സ്ത്രീകള്‍ക്ക് അകത്തേക്ക് പ്രവേശനമുണ്ടായിരുന്നു. എന്നാല്‍, പിന്നീടിത് നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ 2014-ല്‍ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ കോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ വിധിയോടെ സ്ത്രീപ്രവേശനത്തിന് സാഹചര്യം ഒരുങ്ങി.