തിരുവനന്തപുരം: പുരുഷന്മാരുടെ കുത്തകയായിരുന്ന കെട്ടിട നിര്മാണ മേഖലയിലേക്ക് കടന്നുവരാന്‍ സ്ത്രീകളും. ജില്ലയിലെ കുടുംബശ്രീ കൂട്ടായ്മയില് നിന്ന് തിരഞ്ഞെുക്കപ്പെട്ട 29 സ്ത്രീകളാണ് 30 ദിവസം കൊണ്ട് 500 ചതുരശ്രയടിയില് ഒരു കെട്ടിടം പണിയുന്നത്.
ഗ്രാമീണ പഠന കേന്ദ്രത്തിന്റെ കരകുളത്തുള്ള പൗരവിദ്യാഭ്യാസ കേന്ദ്രത്തിലാണ് കെട്ടിടം പണിയുന്നത്. തൊഴിലുറപ്പ് ജോലിയില് നിന്ന് കെട്ടിട നിര്മാണ രംഗത്തേക്കുള്ള സ്ത്രീകളുടെ ചുവടുെവയ്പിന് പരിശീനം നല്കുന്നത് ഗ്രാമീണ പഠന കേന്ദ്രമാണ്. പണി തുടങ്ങി 30ാം ദിവസമായ വെള്ളിയാഴ്ച കെട്ടിടത്തിന്റെ മേല്ക്കൂരയുടെ കോണ്‍ക്രീറ്റ് നടത്തും.
കെട്ടിടത്തിന്റെ രൂപരേഖ മുതല് അത് പൂര്ത്തിയാകുന്നത് വരെയുള്ള കാര്യങ്ങളിലാണ് സ്ത്രീകള്ക്ക് പരിശീലനം നല്കിയത്. നിര്മാണ രീതിയെക്കുറിച്ചുള്ള പ്രവൃത്തി പരിചയവും ക്ലാസുകളുമാണ് നല്കിയത്. സിമന്റ് കട്ട ഉപയോഗിച്ചായിരുന്നു വീടിന്റെ നിര്മാണം. രണ്ട് മുറികളും കുളിമുറിയും വരാന്തയും ചേര്‍ന്ന വീടാണ് നിര്‍മ്മിച്ചത്.
പ്രധാന മേസ്തിരിമാരുടെ മേല്‌നോട്ടത്തില് രാവിലെ മുതല് വൈകീട്ട് വരെ ഒറ്റക്കെട്ടായിട്ടായിരുന്നു അധ്വാനം. കൃത്യമായ പഠനക്കുറിപ്പുകളും പരിശീലനത്തിനിടെ ഇവര്ക്ക് നല്കി. പഠനകേന്ദ്രത്തിലെ പരിശീലകര് കൂടാതെ പുറത്തുനിന്നുള്ള എന്‍ജിനീയര്മാരടക്കമുള്ളവരും പരിശീലനം നല്കാനുണ്ടായിരുന്നു.
വിവിധ ജോലികള്‍ മനസ്സിലാക്കുന്നതിനായി പല സ്ഥലങ്ങളും സന്ദര്ശിച്ചായിരുന്നു പഠനം. ആവശ്യമായ രീതിയില് സിമന്റ് കൂട്ട് തയ്യാറാക്കാനും കമ്പി മുറിക്കാനും ഇവര്‍ പഠിച്ചു. ഗ്രാമീണപഠനകേന്ദ്രം ഡയറക്ടര്‍ ബോര്‍ഡംഗം ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശീല