സ്ത്രീശാക്തീകരണത്തിലൂടെ ഒരു നാടിന്റെ ഭരണത്തെ നിയന്ത്രിക്കാമെന്നുള്ളത് ജാര്‍ഖണ്ഡില്‍നിന്ന് എത്തിയ സംഘത്തിന് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പത്തനംതിട്ടയിലെ പള്ളിക്കല്‍ പഞ്ചായത്തില്‍ എത്തിയപ്പോള്‍ കേട്ടറിഞ്ഞ കാര്യങ്ങളേക്കാള്‍ വളരെ വലിയ പദ്ധതിയാണ് കുടുംബശ്രീ എന്ന് ഇവര്‍ക്കു മനസ്സിലായി.
കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിന് ജാര്‍ഖണ്ഡ് എസ്റ്റേറ്റ് ലൈവ്ലിഹുഡ് പ്രൊമോഷന്‍ സൊസൈറ്റിയുടെ സംഘം പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് എത്തിയത്.
സംഘത്തിന് പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ നല്‍കിയ സ്വീകരണം
വികേന്ദ്രീകരണ ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ പദ്ധതി രൂപവത്കരണവും നടത്തിപ്പും തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ സംവിധാനം, ഗ്രാമസഭ, സോഷ്യല്‍ ഓഡിറ്റ് എന്നിവ ഇവര്‍ പഠനവിധേയമാക്കും. ഗുഡ്പാനി ബ്ലോക്കില്‍ നിന്നുള്ള ജനപ്രതിനിധികള്‍, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, സ്വയംസഹായസംഘം ഭാരവാഹികള്‍ എന്നിവര്‍ സംഘത്തിലുണ്ട്.
ഇവര്‍ക്കായി ഞായറാഴ്ച കുടുംബശ്രീ ഹാളില്‍ പ്രത്യേക കുടുംബശ്രീ സി.ഡി.എസ് യോഗവും നടത്തി. പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ ക്രമീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ യോഗങ്ങളിലും, ബാലസഭ യോഗത്തിലും ഇവര്‍ എത്തി. ബുധനാഴ്ചവരെ ഇവര്‍ പഞ്ചായത്തിലുണ്ടാവും.