ഇന്ത്യന്‍ ജൂട്ട് ഇന്‍ഡസ്ട്രീസ് റിസെര്‍ച്ച് ഫൗണ്ടേഷന്‍ ചണത്തില്‍ നിര്‍മിച്ച സാനിറ്ററി നാപ്കിന്നിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇത്തരം നാപ്കിന്നുകളുടെ നിര്‍മാണത്തിലേക്ക് സ്ത്രീ സംരംഭകരെ ആകര്‍ഷിക്കാനും അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.
സാധാരണ കണ്ടുവരുന്ന നാപ്കിന്നുകളെ അപേക്ഷിച്ച് ചണത്തില്‍ നിന്ന് നിര്‍മിക്കുന്നവ പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കുന്നതാണെന്നും, കെമിക്കല്‍ ഉല്പന്നങ്ങള്‍ കുറവായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചണത്തില്‍ നിന്നുള്ള നാപ്കിന്‍ ഉല്പാദനത്തെ കുറിച്ചുള്ള ഒരു അവതരണം വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് മുന്നില്‍ അവതരിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
നാപ്കിന്‍ നിര്‍മാണത്തിനാവശ്യമായ യന്ത്രങ്ങള്‍ വാങ്ങുന്നതിനായി ഏകദേശം പത്തുലക്ഷം രൂപയാണ് ചെലവുവരുന്നത്. വനിതാസംരഭകര്‍ ഈ രംഗത്തേക്ക് കൂടുതല്‍ കടന്നുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത മുദ്ര ലോണ്‍ പദ്ധതിയെ ആശ്രയിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു.