കാമുകന്റെ മെഴ്സിഡീസ് കാര്‍ കുളത്തില്‍ തള്ളിയിട്ടു: ഇത് കാമുകിയുടെ പ്രതികാരം


1 min read
Read later
Print
Share

പെട്ടെന്നുള്ള കാമുകന്റെ പിന്മാറ്റമാണ് കാമുകിയെ പ്രകോപിപ്പിച്ചത്

പ്രണയം പലര്‍ക്കും ഭ്രാന്താണ് അതിനാല്‍ തന്നെ പ്രണയ നഷ്ടങ്ങളും പലരെയും ഭ്രാന്തന്‍മാരാക്കും. ആത്മഹത്യകളും കൊലപാതകങ്ങളും തുടങ്ങി പ്രണയനഷ്ടങ്ങളുടെ പകപോക്കലുകള്‍ പലവിധമാണ്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള കാമുകി ചെയ്തത് ഇതൊന്നുമല്ല. കാമുകന്റെ കാര്‍ ഇടിച്ച് കുളത്തില്‍ താഴ്ത്തിയായിരുന്നു കാമുകിയുടെ പകപോക്കല്‍.

ലക്ഷപ്രഭുവായ കാമുകന്റെ വിലകൂടിയ മെഴ്സിഡീസ് കാറാണ് കാമുകി കുളത്തില്‍ തള്ളിയിട്ടത്. സ്വിമ്മിംഗ് പൂളിനരികില്‍ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ പ്രതികാരത്തിന് ഇങ്ങനെയൊരു സാധ്യതയുണ്ടെന്ന് പാവം കാമുകന്‍ കരുതിക്കാണില്ല.

റഷ്യന്‍ മോഡലായ ക്രിസ്റ്റീന കുച്ച്മ 24 ആണ് കാമുകനായിരുന്ന ഗൈ ജെന്റിലിനോട് പ്രതികാരം ചെയ്തത്. ഇരുവരുടെയും ഒന്നര വര്‍ഷം നീണ്ട പ്രണയബന്ധം തകര്‍ന്നതാണ് കുച്ച്മയെ ക്ഷുഭിതയാക്കിയത്. കുച്ച്മ അടുത്ത് ആരംഭിക്കാനിരിക്കുന്ന ബിസിനസിന് ജെന്റിലി മുതല്‍ മുടക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള അസ്വാശസ്യങ്ങളാണ് ബന്ധം തകരുന്നതിലേക്ക് എത്തിച്ചത്.

കാര്‍ വെള്ളത്തില്‍ വീഴുന്നത് കണ്ട് തന്റെ ഹൃദയം തകര്‍ന്നെന്നും, എന്നാല്‍ താന്‍ ആദ്യം വിഷമിച്ചത് കാറിനെ കുറിച്ചല്ലെന്നും കുച്ച്മ കാറിനുള്ളിലുണ്ടോ എന്ന കാര്യമാണ് തന്നെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയതെന്നും ജെന്റിലി പറയുന്നു. എന്നാല്‍ പിന്നീട് കുച്ച്മ കാറിനുള്ളില്‍ ഇല്ലെന്ന് മനസിലായതോടെ താന്‍ സന്തോഷവാനായെന്നും ജെന്റിലി കൂട്ടിച്ചേര്‍ത്തു.

അല്‍പ നേരത്തെ പരിശ്രമത്തിനുശേഷം മറ്റൊരു വാഹനത്തില്‍ കാര്‍ വലിച്ച് കരയ്ക്ക് കയറ്റി. അവളെ ഞാന്‍ കളഞ്ഞു...അവളെന്റെ കാറും 64 ലക്ഷം വെള്ളത്തിലായതിനെ ഈ കാമുകന്‍ നിര്‍വ്വചിക്കുന്നത് ഇപ്പോള്‍ ഇങ്ങനെയാണ്.

കടപ്പാട്: ഡെയ്‌ലിമെയില്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram