കൊടുങ്ങല്ലൂര്‍: ബ്യൂട്ടി പാര്‍ലറില്‍, പറഞ്ഞതില്‍ കൂടുതല്‍ മുടി മുറിച്ചുവെന്ന് ആരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കി.ചേന്ദമംഗലം സ്വദേശിനിയാണ് കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയത്. ബുധനാഴ്ച നഗരത്തിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ എത്തിയ ഇവര്‍ തലമുടി അല്‍പ്പം നീളം കുറയ്ക്കണമെന്ന് ജോലിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, മുടി കഴുത്തിനൊപ്പമാണ് മുറിച്ചത്. പറഞ്ഞതില്‍ കൂടുതല്‍ മുടി മുറിച്ചശേഷം ഒരു പുരുഷന്‍ വന്ന് അത് കഴുത്തിനൊപ്പം വെട്ടി ശരിയാക്കുകയുമായിരുന്നു.
പുരുഷനായ ബ്യൂട്ടീഷന്‍ എത്തി മുടി ശരിയാക്കിയതിനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി, ബലമായി ഇരുത്തി വീണ്ടും മുടി വെട്ടുവാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സാധാരണ തലമുടി മുറിക്കുന്നതിന് അഞ്ഞൂറ് രൂപയാണ് വാങ്ങാറുള്ളതെന്നും തെറ്റിയതിനാല്‍ ഇരുനൂറ് രൂപ മാത്രം മതിയെന്നും പറഞ്ഞാണ് ഇവര്‍ യുവതിയെ വിട്ടതെന്നും പരാതിയില്‍ പറയുന്നു.