പനജി: ഹിജാബ് മാറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ നെറ്റ് പരീക്ഷ (നാഷ്ണല്‍ എലിജിബിലിറ്റി ടെസ്റ്റ്) എഴുതാന്‍ അനുവദിച്ചില്ല. ഡിസംബര്‍ 18 ന് പനജിയില്‍ നടന്ന പരീക്ഷയിലായിരുന്നു സംഭവം. സഫീന ഖാന്‍ സൗന്ദര്‍ എന്ന 24 കാരിക്കാണ് ഹിജാബ് അഴിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നത്. പരീക്ഷാ ക്രമക്കേടിനുള്ള സാധ്യതയും സുരക്ഷകാരണങ്ങളും ചൂണ്ടിക്കാട്ടി ഹിജാബ് മാറ്റാന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മതാചാരങ്ങള്‍ക്ക് വിരുദ്ധമണെന്ന കാരണം ചൂണ്ടിക്കാട്ടി യുവതി ഇത് നിഷേധിച്ചു. ഇതേതുടര്‍ന്ന് സൂപ്പര്‍വൈസര്‍ യുവതിയോടു പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇന്‍സ്‌പെക്ഷന്‍ ഉദ്യോഗസ്ഥര്‍ തന്റെ രേഖകളും വസ്ത്രവും നിരീക്ഷിച്ച ശേഷം ഹിജാബ് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സഫീന പറയുന്നു. യുവതിയുടെ ചെവികള്‍ ഫോട്ടോയിലേത് പോലെ തന്നെയാണോയെന്ന് പരിശോധിക്കാനായിരുന്നു ഹിജബ് മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇതിനു ശേഷം പെണ്‍കുട്ടി ഹിജാബ് ശരിയായ രീതിയില്‍ വീണ്ടും ധരിക്കാനായി ശുചിമുറിയില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ അധികൃതര്‍ നിരസിച്ചു. എന്നാല്‍ പരീക്ഷ നടക്കുന്നിടത്ത് നിരവധി പുരുഷന്മാരുള്ളതില്‍ തനിക്ക് അവിടെ വച്ച് ഹിജാബ് മാറ്റാന്‍ കഴിയില്ലെന്നും അത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും പെണ്‍കുട്ടി അറിയിച്ചു.
ഹിജാബ് ധരിച്ച് പരീക്ഷഹാളില്‍ പ്രവേശിക്കാന്‍ കഴിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വിശ്വാസത്തിനു വേണ്ടി താന്‍ പരീക്ഷ ഉപേക്ഷിക്കുകയായിരുന്നു എന്ന് സഫീന പറയുന്നു. യു.ജി.സി നടത്തുന്ന പരീക്ഷയില്‍ ഹിജാബ് ധരിക്കരുതെന്ന് നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിരുന്നില്ലെന്നു പെണ്‍കുട്ടി പറയുന്നു. എന്നാല്‍ ഹിജാബ് മാത്രമല്ല വിവാഹിതരായ ഹിന്ദു യുവതികള്‍ ധരിക്കുന്ന മംഗല്യസൂത്രം ഉള്‍പ്പടെയുള്ള ആഭരണങ്ങളും പരീക്ഷഹാളില്‍ ധരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് പനജി ഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Goa woman not allowed to appear for NET after she refuses to take off hijab